• HOME
  • »
  • NEWS
  • »
  • india
  • »
  • Internal Bleeding | ആന്തരിക രക്തസ്രാവം; 75കാരൻ 14 വർഷത്തിനിടെ രക്തം സ്വീകരിച്ചത് 400 തവണ; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുതുജീവിതം

Internal Bleeding | ആന്തരിക രക്തസ്രാവം; 75കാരൻ 14 വർഷത്തിനിടെ രക്തം സ്വീകരിച്ചത് 400 തവണ; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുതുജീവിതം

ലാൽജി രദാദിയ എന്ന വ്യക്തിയാണ് ഈ അപൂർവ രോഗത്തിനുടമ. ലാൽജിയ്ക്ക് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാൽ നിരന്തരമായി ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.

  • Share this:
    നമ്മുടെയെല്ലാം ശരീരത്തിലെ അവശ്യ ഘടകങ്ങളിലൊന്നാണ് രക്തം (Blood). ജീവിതത്തിൽ എപ്പോഴെങ്കിലും നമുക്കും രക്‌തം ആവശ്യമായി വന്നേക്കാം. നിരവധി ജീവനുകൾ സംരക്ഷിക്കാൻ സഹായിക്കുന്നതുകൊണ്ടാണ് രക്തദാനം മഹാദാനം എന്ന് പറയുന്നത്. എന്നാൽ ജീവിച്ചിരിക്കണമെങ്കിൽ സ്ഥിരമായി രക്തം ആവശ്യമായി വരുന്ന ആൾക്കാരും നമുക്കിടയിലുണ്ട്. ഗുജറാത്തിലെ സൂറത്തിൽ (Surat) അപൂർവ്വരോഗം മൂലം പതിനാലു വർഷത്തിനിടെ 400ലധികം തവണ രക്തം സ്വീകരിക്കേണ്ടി വന്ന ഒരു വ്യക്തി ഉണ്ട്. ഇപ്പോഴിതാ ഈ 75കാരന്റെ രോഗത്തിന്റെ കാരണം വൈദ്യസംഘം കണ്ടെത്തിയിരിക്കുകയാണ്.

    ലാൽജി രദാദിയ എന്ന വ്യക്തിയാണ് ഈ അപൂർവ രോഗത്തിനുടമ. ലാൽജിയ്ക്ക് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാൽ നിരന്തരമായി ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. പക്ഷേ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. തുടക്കത്തിൽ ലാൽജിയ്ക്ക് വർഷത്തിൽ ഒരു തവണ രക്തം സ്വീകരിച്ചാൽ മതിയായിരുന്നു. എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആഴ്ച തോറും രക്തം സ്വീകരിക്കേണ്ടതായി വന്നു. ഒടുവിൽ അഹമ്മദാബാദ് (Ahmedabad) ആസ്ഥാനമായുള്ള ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഇദ്ദേഹത്തിന്റെ രക്തസ്രാവത്തിന്റെ കാരണം കണ്ടെത്തുകയും ഫലപ്രദമായി ചികിത്സിക്കുകയും ചെയ്തിരിക്കുകയാണ്.

    "അച്ഛന്റെ ആരോഗ്യം വഷളായതിനാൽ അദ്ദേഹത്തിന് ദിവസേന രക്തം മാറ്റിവെയ്‌ക്കേണ്ടി വരുമെന്നും അതിനാൽ ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 14 വർഷത്തിനുള്ളിൽ എന്റെ അച്ഛൻ ഏകദേശം 400 തവണ രക്തം സ്വീകരിച്ചിട്ടുണ്ട്. ഞങ്ങൾ സൂറത്തിലെ നിരവധി ഡോക്ടർമാരുമായി കൂടിയാലോചിക്കുകയും ഒടുവിൽ അഹമ്മദാബാദിലേക്ക് അദ്ദേഹത്തെ റഫർ ചെയ്യുകയും ചെയ്തു," ലാൽജിയുടെ മകൻ രാജു രദാദിയ പറയുന്നു.

    അഹമ്മദാബാദിൽ വെച്ച് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് ഇപ്പോൾ നാല് മാസമായി. രോഗിയ്ക്ക് ഇപ്പോൾ രക്തം മാറ്റി വയ്ക്കലിന്റെ ആവശ്യമില്ലെന്നും ആരോഗ്യകരമായ ജീവിതം നയിക്കുകയാണെന്നും രദാദിയയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ഇഷാൻ ഷാ പറഞ്ഞു.

    "രോഗിയുടെ ഉദരത്തിന്റെ ഒരു സിടി ആൻജിയോഗ്രാം ഉപയോഗിച്ച് ഞങ്ങൾ രക്തസ്രാവമുണ്ടാകാവുന്ന ചില മേഖലകൾ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ സമയത്ത് ഞങ്ങൾ ചെറുകുടലിൽ രക്തസ്രാവത്തിന് കാരണമെന്ന് സംശയിച്ച ഒരു ഭാഗം നീക്കം ചെയ്യുകയും മറ്റ് ചില ഭാഗങ്ങൾ സ്റ്റിച്ച് ചെയ്യുകയും ചെയ്തു. അൾസർ കാരണം പ്രശ്നങ്ങൾ ഉണ്ടായിരുന്ന ചെറുകുടലിൽ നിന്ന് 1.5 അടി വലിപ്പമുള്ള ഭാഗം ഞങ്ങൾ നീക്കം ചെയ്തു. ചെറുകുടലിന് ഏകദേശം എട്ടടി നീളമുള്ളതിനാൽ രക്തസ്രാവം എൻഡോസ്കോപ്പി വഴി പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാൽ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനും രക്തസ്രാവം തടയുന്നതിനും ഏതാണ്ട് നാല് മണിക്കൂർ സമയമെടുത്തു", ഡോ. ഷാ പറഞ്ഞു.

    അച്ഛന് രക്തം ആവശ്യമാണെന്ന കാര്യം സൂറത്തിലെ എല്ലാ രക്ത ബാങ്കുകളും അറിയാമായിരുന്നെന്നും മിക്കവാറും എല്ലാ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പരിചയക്കാരിൽ നിന്നും അദ്ദേഹം രക്തം സ്വീകരിച്ചിട്ടുണ്ടെന്നും രാജു പറഞ്ഞു. "അമിതമായി രക്തസ്രാവം ഉണ്ടാകുന്നതിനാൽ ടോയ്ലറ്റില് അച്ഛൻ മണിക്കൂറുകളോളം ചെലവഴിക്കും. അദ്ദേഹത്തിന്റെ ജീവിതം നരകതുല്യമായി മാറിയിരുന്നു. വർഷങ്ങളായി അലട്ടുന്ന പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിച്ചതിന് ഡോക്ടർമാരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
    First published: