GOATS FINED | ആടാണെങ്കിലും തെറ്റ് ചെയ്താൽ വെറുതെ വിടില്ല; 15 ആടുകളിൽ നിന്നും 3000 രൂപ പിഴ ഈടാക്കി തെലങ്കാന
സംസ്ഥാനത്തെ പച്ചപ്പും വനമേഖലയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഹരിതം ഹരം എന്ന പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

News18
- News18
- Last Updated: July 27, 2020, 9:03 PM IST
ഹൈദരാബാദ്: പതിനഞ്ച് ആടുകൾക്ക് 3000 രൂപ വീതം നഷ്ടപരിഹാരം ചുമത്തി തെലങ്കാനയിലെ ഭദ്രദ്രി കോതഗുഡം ജില്ലയിലെ യെല്ലാണ്ടു മുൻസിപ്പാലിറ്റിയിലെ അധികൃതർ. ഹരിത ഹരം പരിപാടിയുടെ ഭാഗമായി അടുത്തിടെ നട്ട തൈകൾ ആടുകൾ തിന്നതായി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി യെല്ലാണ്ടിലെ മുൻസിപ്പൽ കമ്മീഷണർ ശ്രീനിവാസ റെഡ്ഢി പറഞ്ഞു.
"പതിനഞ്ച് ആടുകളെയും ഞങ്ങൾ കസ്റ്റഡിയിൽ എടുത്ത് മുൻസിപ്പൽ ഓഫീസിലേക്ക് മാറ്റി. ഓരോ ആടിനും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിഴയടച്ച് ആടുകളെ ഉടമകൾക്ക് കൊണ്ടുപോകാം. എന്നാൽ, ഇതുവരെ ആരും പിഴയടയ്ക്കാൻ മുന്നോട്ടു വന്നിട്ടില്ല" - കമ്മീഷണർ പറഞ്ഞു. പുതുതായി നട്ട തൈകളെ അവഗണിക്കുന്ന ഇത്തരം നടപടികൾക്ക് എതിരെ കർശന നടപടികൾ എടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. You may also like:സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം [NEWS]ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ [NEWS] കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ. സുരേന്ദ്രൻ [NEWS]
"ഇക്കാര്യം ആടുകളുടെ ഉടമസ്ഥരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഇത് ഗൗരവത്തിലെടുക്കുന്നില്ല. അതുകൊണ്ടാണ് കടുത്ത നടപടികൾ സ്വീകരിക്കുന്നത്" - അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പച്ചപ്പും വനമേഖലയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഹരിതം ഹരം എന്ന പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മഴക്കാലത്ത് ആരംഭിച്ച ഹരിതം ഹരം പരിപാടിയുടെ ഭാഗമായി 30 കോടി തൈകൾ നടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വനം, പഞ്ചായത്ത് രാജ്, ഗ്രാമവികസനം, മുൻസിപ്പൽ വകുപ്പ് എന്നിവ സംയുക്തമായാണ് നടീൽ പരിപാടി ഏറ്റെടുത്തത്.
"പതിനഞ്ച് ആടുകളെയും ഞങ്ങൾ കസ്റ്റഡിയിൽ എടുത്ത് മുൻസിപ്പൽ ഓഫീസിലേക്ക് മാറ്റി. ഓരോ ആടിനും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിഴയടച്ച് ആടുകളെ ഉടമകൾക്ക് കൊണ്ടുപോകാം. എന്നാൽ, ഇതുവരെ ആരും പിഴയടയ്ക്കാൻ മുന്നോട്ടു വന്നിട്ടില്ല" - കമ്മീഷണർ പറഞ്ഞു. പുതുതായി നട്ട തൈകളെ അവഗണിക്കുന്ന ഇത്തരം നടപടികൾക്ക് എതിരെ കർശന നടപടികൾ എടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.