നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ധാരാവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് : 15 പേര്‍ക്ക് പരിക്ക്

  ധാരാവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് : 15 പേര്‍ക്ക് പരിക്ക്

  പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്.

  • Share this:
   മുംബൈ: ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്. ചേരിയിലെ ഒരു വീടന് പുറത്തുവെച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.അഗ്‌നിരക്ഷാ സംഘം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.15 പേരെയും  അടുത്തുള്ള സിലോണ്‍ ആശുപ്രതിയിലാണ് പ്രവേശിപ്പിച്ചത്. പരിക്ക് സംഭവിച്ച 10 പേരില്‍ 7 പേര്‍ പുരുഷന്‍മാരും 3 പേര്‍ സ്ത്രീകളുമാണ് ബാക്കിയുള്ള 5 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിലിണ്ടറിന് ചോര്‍ച്ച ഉണ്ടായിരുന്നതിനാലാണ് സിലിണ്ടര്‍ വീടിന് പുറത്ത് വെച്ചതെന്ന് അഗ്‌നിരക്ഷാസംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

   ഒന്നര വയസുകാരിന്‍റെ തല പ്രഷർ കുക്കറിൽ കുടുങ്ങി; രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

   കളിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ തലയില്‍ കുടുങ്ങിയ ഒന്നര വയസുകാരനെ അത്ഭുതകരമായി രക്ഷിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് തലയില്‍ കുടുങ്ങിയ പാത്രം പുറത്തെടുത്തത്. കുട്ടിയുടെ തലയിൽനിന്ന് പാത്രം മാറ്റുന്നതിനായി വർക്ക് ഷോപ്പ് മെക്കാനിക്കിന്‍റെ സഹായവും ഡോക്ടർമാർ തേടിയിരുന്നു.

   പാത്രം മുറിച്ചെടുത്താണ് കുക്കറിനകത്ത് കുടുങ്ങിയ കുട്ടിയുടെ തല പുറത്തെടുത്തത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. വീട്ടിൽ വെച്ച് പാത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ തല കൂടുതൽ അകത്തേക്ക് കുടുങ്ങുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ വീടിന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെവെച്ച് നടത്തിയ ശ്രമവും വിഫലമായി.

   തുടർന്ന് ആഗ്രയിലെ മറ്റൊരു ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. അവിടെവെച്ച് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ പാത്രം എടുക്കുകയായിരുന്നു. മെക്കാനിക്കിന്‍റെ സഹായത്തോടെയാണ് പാത്രം മുറിച്ചുമാറ്റിയത്. പാത്രം മുറിച്ച് തല പുറത്തെടുക്കുന്നതിനിടെ കുട്ടിയ്ക്ക് നിസാരമായ പരിക്കുകൾ പറ്റിയിരുന്നു. എന്നാൽ കുട്ടിയുടെ ജീവന്‍ രക്ഷിക്കാൻ സഹായിച്ച ഡോക്ടര്‍മാര്‍ക്കും മെക്കാനിക്കിനും കുടുംബം നന്ദി പറഞ്ഞു.

   പിഞ്ചു കുഞ്ഞിന്‍റെ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റി പിൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

   പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽകുടുങ്ങിയ സേഫ്റ്റി പിൻ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഇസിന്റെ (10 മാസം) തൊണ്ടയില്‍ കുടുങ്ങിയ പിന്‍ ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

   തൊണ്ടയിൽ കുടുങ്ങിയ പിന്‍ തുറന്നിരുന്ന അവസ്ഥയിൽ ആയതിനാൽ, അത്യന്തം അപകടം നിറഞ്ഞ ശത്രക്രിയയാണ് നടത്തിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. പിൻ തുറന്നിരുന്നതിനാൽ കുട്ടിയുടെ വായ അടയ്ക്കാന്‍ കഴിഞ്ഞില്ല. അസ്വസ്ഥത കാരണം നിര്‍ത്താതെ കരഞ്ഞ കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു.

   കളിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ പിൻ കുടങ്ങിയതോടെ വീട്ടുകാർ ഉടൻ തന്നെ കരുനാഗപ്പള്ളിയിലുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ വെച്ച് പിൻ എടുക്കാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ അകത്തേക്കു പോയി. ഇതോടെയാണ് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് അനസ്തേഷ്യ നല്‍കി ലാറിന്‍ഗോസ്കോപ്പിലൂടെ പിന്‍ വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

   പിന്നിന്റെ മുകള്‍ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂര്‍ത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാന്‍ കഴിയാതിരുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടയ്ക്ക് കുട്ടിയുടെ കരച്ചില്‍ ഒഴിവാക്കാനായി പാല്‍ നല്‍കിയത്‌ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇ. എന്‍. ടി, ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.
   Published by:Jayashankar AV
   First published:
   )}