നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയും അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

  വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയും അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

  ramdas athawle

  ramdas athawle

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: എല്ലാ അക്കൗണ്ടുകളിലും എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ സാവധാനം എത്തുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവലെ. ഒറ്റ തവണയായല്ല പണം എത്തുകയെന്നും അദ്ദേഹം പറഞ്ഞു. 'റിസര്‍വ് ബാങ്കിനോട് പണം ചോദിച്ചു. അവര്‍ നല്‍കുന്നില്ല. അതുകൊണ്ട് പണം ശേഖരിക്കാന്‍ ആയിട്ടില്ല. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി പറഞ്ഞു.

   'നൂറു മില്യണ്‍ ഒരുമിച്ച് ഉണ്ടാകില്ല, പക്ഷേ സാവകാശം നിങ്ങള്‍ക്കത് കിട്ടും. സര്‍ക്കാരിന്റെ കൈയില്‍ അത്രയും ഭീമമായ തുകയില്ല. ആര്‍.ബി.ഐയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ വിട്ടുതരുന്നില്ല. ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതെല്ലാം ഇപ്പോള്‍ തന്നെ ഒത്തുവന്നേക്കില്ല. പക്ഷെ പടിപടിയായി അത് സംഭവിക്കും.' രാംദാസ് അത്താവലെ പറഞ്ഞു.

   Also Read: ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ പതിമൂന്നു പേരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്   2014 ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും മോദി സര്‍ക്കാര്‍ പാലിച്ചെന്ന് പറഞ്ഞ അത്താവലെ ആര്‍ബിഐ മോദിയുടെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

   Also Read:  റാങ്ക് ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി

   മോദി മികച്ച പ്രധാനമന്ത്രിയാണെന്നും റാഫേല്‍ വിഷയത്തില്‍ സുപ്രീം കോടതി അദ്ദേഹത്തിന് 'ക്ലീന്‍ ചീട്ട്' നല്‍കിയിട്ടുണ്ടെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി പറഞ്ഞു. അടുത്ത തവണയും മോദി തന്നെ പ്രധാന മന്ത്രിയാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

   First published: