മുംബൈയിൽ തീപിടുത്തം : 15 വയസുകാരി മരിച്ചു

നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അഞ്ചിനിലക്കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്.

news18
Updated: May 12, 2019, 5:41 PM IST
മുംബൈയിൽ തീപിടുത്തം : 15 വയസുകാരി മരിച്ചു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 12, 2019, 5:41 PM IST
  • Share this:
മുംബൈ: മുംബൈയിൽ തീപിടുത്തത്തിൽ 15 വയസുള്ള പെൺകുട്ടി മരിച്ചു. ദാദർ പൊലീസ് കോളനിയിലെ സൈതാൻ ചൗക്കി പൊലീസ് ക്വർട്ടേഴ്സിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് തീപടർന്നു പിടിച്ചത്.

also read: SHOCKING: രക്ഷിതാക്കൾ വിവാഹത്തിന് സമ്മതിച്ചു; മെയ് 30ന് മുഹൂർത്തവും നിശ്ചയിച്ചു; എന്നിട്ടും കമിതാക്കൾ ആത്മഹത്യ ചെയ്തു

നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അഞ്ചിനിലക്കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. വീട്ടുപകരണങ്ങളും ഇലക്ട്രോണിക് വസ്തുക്കളും തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്.

തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഏപ്രിൽ 29ന് ബിഗ്ബസാർ ഔട്ട് ലെറ്റിൽ തീപിടുത്തം ഉണ്ടായിരുന്നു. സമയോചിത ഇടപെടലിനെ തുടർന്ന് ഇവൻ അപകടമാണ് ഇവിടെ ഒഴിവായത്.

First published: May 12, 2019, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading