തന്നെ തട്ടിക്കൊണ്ടു പോയെന്നും വിട്ടുനൽകാന്‍ 50 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട 15 വയസുകാരനെ കൈയ്യോടെ പൊക്കി പൊലീസ്. യുപിയിലെ മീററ്റിലായിരുന്നു സംഭവം. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് വീട്ടുകാരെ തട്ടിച്ച് പണം സ്വന്തമാക്കാന്‍ ശ്രമിച്ചത്.
അച്ഛനും രണ്ടാനമ്മയ്ക്കും രണ്ട് സഹോദരിമാർക്കും ഒപ്പമാണ് കുട്ടി താമസിക്കുന്നത്. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ സഹോദരിമാർക്കൊപ്പം വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാനായിരുന്നു പ്ലാൻ. 9.31 ലക്ഷം രൂപയും കുട്ടിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പതിനഞ്ച് വയസുകാരനായ കുട്ടി തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. പണം ആവശ്യപ്പെട്ട് സഹോദരിമാരിൽ ഒരാൾക്ക് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. ശിശുക്ഷേമ സമിതിയെ അറിയിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പിതാവിനെയും ചോദ്യം ചെയ്യുന്നുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.