• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'പിശാചുക്കളായ' ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി നിവർന്നു

news18india
Updated: August 28, 2018, 9:35 PM IST
'പിശാചുക്കളായ' ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി നിവർന്നു
news18india
Updated: August 28, 2018, 9:35 PM IST
ഗംഗയിൽ മുങ്ങിക്കുളിച്ചാൽ മനുഷ്യൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകുമെന്നാണ് വിശ്വാസം. എന്നാൽ ഇവിടെ 150ഓളം പുരുഷന്മാർ ഗംഗയിൽ മുങ്ങി നിവർന്നത് 'പിശാചുക്കളായ' തങ്ങളുടെ ഫെമിനിസ്റ്റ്  ഭാര്യമാരിൽ നിന്ന് മുക്തി നേടാനാണ്. ലോകത്തെ ഗ്രസിച്ചിരിക്കുന്ന വിഷലിപ്തമായ ഫെമിനിസത്തിൽ നിന്ന് രക്ഷതേടിയാണ് ഇവർ ഗംഗയിലെത്തിയതത്രേ.

വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് ഇവർ അന്തിമകർമങ്ങളും നടത്തി. വിവാഹബന്ധത്തിലെ കയ്പ്പുള്ള ഓർമകൾ മറക്കാനായി പിശാചിനി മുക്തി പൂജയും നടത്തിയാണ് ഇവർ മടങ്ങിയത്.



കഴിഞ്ഞ ആഴ്ചയാണ് പെട്ടിയും ഭാണ്ഡവുമായി 150ഓളം 'പീഡിത'  ഭർത്താക്കന്മാർ വാരണാസിയിലെത്തിയത്. സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ (എസ്.ഐ.എഫ്.എഫ്) എന്ന സംഘടനയുടെ പത്താം വാർഷികം ആഘോഷിക്കുകയായിരുന്നു ഈ പുരുഷ കൂട്ടായ്മ. പുരുഷന്മാരെയും അവന്റെ കുടുംബങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്.

ഭാര്യമാർ പുരുഷന്റെ കുടുംബത്തിന്റെ ഭാഗമല്ലെന്നാണ് സംഘടനയുടെ സ്ഥാപകനായ രാജേഷ് വഖാരിയ പറയുന്നത്. 'മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിപോലും ഇവിടെ പ്രത്യേക മന്ത്രാലയമുണ്ട്. പക്ഷെ പുരുഷന്മാരുടെ സംരക്ഷണത്തിനായി ഒരു വകുപ്പുപോലുമില്ല. മൃഗങ്ങളെക്കാൾ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടത്?- വഖാരിയ ചോദിക്കുന്നു.



'വർഷങ്ങളായി ഇവർ ഭാര്യമാരുടെ പീഡനം സഹിച്ചുവരികയായിരുന്നു. അവരുടെ മനസമാധാനം തന്നെ തട്ടിതെറിപ്പിക്കപ്പെട്ടു. വൈവാഹിക ബന്ധത്തിന്റെ വിഴുപ്പ് ചുമക്കേണ്ടിവന്നു' -പുരുഷാവകാശ പ്രവർത്തകനായ അമിത് ദേശ്പാണ്ടെ പറയുന്നു. രാജ്യത്ത് പുരുഷനായി ജനിക്കുന്നത് എന്തോ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും ഇവർ പറയുന്നു.

നിയമങ്ങളെല്ലാം പുരുഷന്മാർക്ക് എതിരാണ്. 92,000 ഭർത്താക്കന്മാരാണ് രാജ്യത്ത് ഒരു വർഷം ഭാര്യമാരുടെ മാനസിക പീ‍ഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതെന്ന് രാജേഷ് വഖാരിയ പറയുന്നു. മറുവശത്ത് 24,000 ഭാര്യമാർ മാത്രമാണ് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നതെന്നും വഖാരിയ കൂട്ടിച്ചേർത്തു.



സ്ത്രീധന പീഡന നിരോധനത്തിനായുള്ള നിയമങ്ങൾ അടക്കമുള്ളവ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുകയാണ്. വ്യാജ ലൈംഗിക കുറ്റം ചുമത്തി പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണം വർധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 കേന്ദ്രങ്ങളാണ് സംഘടനയ്ക്കുള്ളത്. നാലായിരത്തോളം വളന്റിയർമാരുമുണ്ട്.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍