നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 16 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ഛത്താര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്.
സുഹൈല്‍ മന്‍സൂരി എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് സുഹൈല്‍ കയറുകയായിരുന്നു. സെല്‍ഫി എടുക്കുക എന്ന ഉദ്ദേശത്തോടെ സുഹൈല്‍ രാവിലെ തന്നെ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ട്രെയിനിന്റെ എഞ്ചിനിലേക്ക് വൈദ്യുതി നല്‍കുന്നതിനുള്ള ഹൈ ടെന്‍ഷന്‍ ലൈനില്‍ നിന്നാണ് സുഹൈലിന് ഷോക്കേറ്റത്. ട്രെയിനിന് മുകളില്‍ കയറുന്നതിനിടെ സുഹൈല്‍ അറിയാതെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്റ്റേഷന് മാസ്റ്റര്‍ക്ക് നേരെ ക്ഷുഭിതരായി. പോലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്.
Death |മകന് നേരെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെ വലിച്ചെറിയവെ കടിയേറ്റു; പിതാവിന് ദാരുണാന്ത്യം
ചെന്നൈ: പുതുക്കോട്ട നാഗമലൈയില് നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ, അച്ഛന് പാമ്പുകടിയേറ്റ് മരിച്ചു. വീട്ടിനുള്ളിലേക്ക് ഇഴഞ്ഞുകയറിയ പാമ്പ് മകന്റെ നേര്‍ക്ക് നീങ്ങുന്നത് കണ്ട പിതാവ് പുറത്തേയ്ക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എം മുരുഗേശനാണ് പാമ്പുകടിയേറ്റ് മരിച്ചത്. മകന്റെ അടുത്തേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ട മുരുഗേശന്‍ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ബംഗളൂരുവിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശം എത്തിയത് പരീക്ഷ നടക്കുന്നതിനിടെ
ബംഗളൂരു: ബംഗളൂരുവിലെ അഞ്ച് സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഈ മെയിൽ വഴി ഭീഷണി സന്ദേശം. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡ് സ്കൂളുകളിൽ പരിശോധന നടത്തി. വാർഷിക പരീക്ഷകൾ നടക്കുന്നതിനിടെയാണ് നഗരത്തിലെ അഞ്ച് സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇ-മെയിലിൽ ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ 11.09 ന് സ്കൂളുകളിലൊന്നിലേക്ക് അയച്ച ഇമെയിലിൽ, സ്കൂളുകളിൽ "വളരെ ശക്തിയേറിയ ബോംബ്" വെച്ചിട്ടുള്ളതായി അവകാശപ്പെട്ടു. ഇമെയിലുകൾ ലഭിച്ചയുടൻ പോലീസിനെ അറിയിക്കുകയും സ്കൂൾ പരിസരത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയും ചെയ്തു.
സ്കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും അതൊരു തമാശയല്ലെന്നും ഇമെയിലിൽ പറയുന്നു. “ഉടൻ തന്നെ പോലീസിനെയും ബോംബ് സ്ക്വാഡിനെയും വിളിക്കുക, നിങ്ങളുടേതുൾപ്പെടെ നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെട്ടേക്കാം, വൈകരുത്, ഇപ്പോൾ എല്ലാം നിങ്ങളുടെ കൈകളിൽ മാത്രമാണ്,” ഇമെയിൽ പ്രസ്താവിച്ചു.
ഗോവിന്ദ്പുര പരിധിയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, സെന്റ് വിൻസെന്റ് പല്ലോട്ടി സ്കൂൾ എന്നീ രണ്ട് സ്കൂളുകളിൽ നിന്ന് സംഭവത്തെക്കുറിച്ച് പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കോളുകൾ ലഭിച്ചതായി ഈസ്റ്റ് സോൺ ഡിസിപി ഭീമാശങ്കർ ഗുലേദ് പറഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഭീഷണിക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോംബ് ഭീഷണി ലഭിച്ച സ്കൂളുകൾ ഇവയാണ്:-
1. ഡിപിഎസ് വർത്തൂർ
2. ഗോപാലൻ ഇന്റർനാഷണൽ സ്കൂൾ
3. പുതിയ അക്കാദമി സ്കൂൾ
4. സെന്റ് വിൻസെന്റ് പോൾ സ്കൂൾ...
5. ഇന്ത്യൻ പബ്ലിക് സ്കൂൾ ഗോവിന്ദ്പുര
6.എബനേസർ ഇന്റർനാഷണൽ സ്കൂൾ, ഇലക്ട്രോണിക് സിറ്റി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.