• HOME
  • »
  • NEWS
  • »
  • india
  • »
  • 16 YEAR OLD BOY SAVES DROWNING MOTHER HIS SCHOOLMATES AFTER BOAT CAPSIZES HAILED AS HERO NAV

അസം ബോട്ടപകടം: അമ്മയെയും സഹപാഠികളെയും രക്ഷിച്ച 16 വയസ്സുകാരന് അഭിനന്ദന പ്രവാഹം

അസമിലെ നദിക്കകത്തുള്ള മാജുലി എന്ന ദ്വീപിലേക്കുള്ള യാത്രാ മധ്യേയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയും അമ്മയും സഞ്ചരിച്ച ബോട്ടിൽ എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു വലിയ ബോട്ട് ഇടിക്കുന്നത്.

Photo: News 18

Photo: News 18

  • Share this:
    അസമിലെ നിമതി ബോട്ടപകടത്തിൽ അമ്മയും നാല് സഹപാഠികളെയും രക്ഷപ്പെടുത്തിയ പപ്ലൂ തയ്ഡ് എന്ന സ്കൂൾ വിദ്യാർത്ഥിക്ക് അഭിനന്ദന പ്രവാഹം. യഥാർത്ഥ ഹീറോ എന്നാണ് വിദ്യാർത്ഥിയെ ആളുകൾ വിശേഷിപ്പിക്കുന്നത്.

    അസമിലെ നദിക്കകത്തുള്ള മാജുലി എന്ന ദ്വീപിലേക്കുള്ള യാത്രാ മധ്യേയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയും അമ്മയും സഞ്ചരിച്ച ബോട്ടിൽ എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു വലിയ ബോട്ട് ഇടിക്കുന്നത്. ഇതേ തുടർന്ന് ബോട്ട് മറിയുകയും പപ്ലുവിന്റെ അമ്മയും മറ്റുള്ളവരും ബ്രഹ്മപുത്ര നദിയിൽ മുങ്ങാൻ തുടങ്ങി. ഈ അവസരത്തിലാണ് പപ്ലു രക്ഷകനായെത്തിയത്.

    മാജുലിയിലെ സെലെക്ക് ഗ്രാമക്കാരനായ പപ്ലു ജോർഹാട്ടിൽ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്. ബോട്ട് മറിഞ്ഞയുടനെ പപ്ലു വലിയ ബോട്ടിലേക്ക് കയറുകയും തന്റെ അമ്മയെ വിളിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ പുഴയിൽ മുങ്ങിത്താഴുന്ന അമ്മയെയാണ് അവൻ കണ്ടത്. ഉടൻ തന്നെ അവൻ പുഴയിലേക്ക് ചാടി അമ്മയെ രക്ഷിച്ചു. പിന്നീട് തന്റെ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേരെ കൂടി പപ്ലു രക്ഷിച്ചു.

    “ഞാൻ മുങ്ങിപ്പോവാതിരിക്കാൻ വേണ്ടി ഞാൻ കഴിവതും ശ്രമിക്കുകയായിരുന്നു. കരയിലേക്ക് നീന്താൻ ശ്രമിക്കവെ നിരവധി പേർ എന്നെ പിടിച്ച് നിൽക്കുകയും വസ്ത്രത്തിൽ തൂങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു സന്ദർഭമായിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് മകൻ വന്ന് എന്റെ കൈപിടിച്ചത്. അല്ലെങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നു, ” പപ്ലുവിന്റെ അമ്മ പറയുന്നു.

    Also read- ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; കാണാതായത് 40 ഓളം പേരെ; ഒരു മൃതദേഹം കണ്ടെത്തി

    നിസ്സയാഹായ പപ്ലുവിന്റെ അമ്മയുടെയും പിന്നീട് മകൻ വന്ന് രക്ഷിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറായിട്ടുണ്ട്. നിരവധി പേരാണ് വിദ്യാർത്ഥിക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.

    “എന്റെ സ്കൂളിലെ രണ്ട് പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു. അവരെയും എനിക്ക് രക്ഷിക്കാനായി,” പപ്ലു പറയുന്നു.

    മാജുലിയിലെ ഊപർ കടനി ഗ്രാമക്കാരിയായ പ്രസ്തുതി ഹസാരിക എന്ന വിദ്യാർത്ഥിയെയാണ് പപ്ലു രക്ഷിച്ചത്. ഇവൾ പിന്നീട് പപ്ലുവിന്റെ വീട്ടിലെത്തുകയും നന്ദി പറയുകയും ഒരു അസമീസ് തൂവാല സമ്മാനമായി നൽകുകയും ചെയ്തു.

    Also read- ഐടി ജീവനക്കാരായ രണ്ട് മലയാളികൾ തമിഴ്നാട്ടിൽ നദിയിൽ മുങ്ങി മരിച്ചു

    “ബോട്ട് മറിഞ്ഞ ഉടനെ മരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അപ്പോഴാണ് പപ്ലു ദാദാ വന്ന് എന്നെ രക്ഷിച്ചത്, എന്റെ ജീവിതം അവന് കടപ്പെട്ടിരിക്കുന്നു,” പ്രസ്തുതി പറഞ്ഞു. അവളുടെ അച്ഛനും പപ്ലുവിന് നന്ദി പറഞ്ഞു. മകളുടെ ജീവൻ രക്ഷിച്ചതിന് അദ്ദേഹവും കടപ്പാട് അറിയിച്ചു.

    അപകടത്തിൽ രണ്ട് പേർ മരണമടഞ്ഞു. NDRF, SDRF സേനകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡോ ബിക്രംജിത്ത് ബറുവ എന്നയാളെ ഇപ്പോഴും കണ്ടെത്താനായില്ല. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
    Published by:Naveen
    First published:
    )}