• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാൻ വിളിച്ചുവരുത്തി; 16കാരിയെ കൂട്ടബലാൽസംഗം ചെയ്തു

news18india
Updated: August 6, 2018, 8:21 PM IST
ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാൻ വിളിച്ചുവരുത്തി; 16കാരിയെ കൂട്ടബലാൽസംഗം ചെയ്തു
news18india
Updated: August 6, 2018, 8:21 PM IST
താനെ: ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാനെന്ന പേരിൽ വിളിച്ചുവരുത്തിയതിനു ശേഷം പതിനാറുകാരിയെ യുവാക്കൾ ബലാത്സംഗം ചെയ്തു. 18 വയസും 22 വയസും പ്രായമുള്ള യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ദോംബിവിലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എം പവാർ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് യുവാക്കൾ പെൺകുട്ടിയെ വിളിച്ചുവരുത്തിയത്. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാൻ പുറത്തുപോകാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ എത്തിച്ചത്. അറിയാവുന്ന സുഹൃത്തുക്കളായതിനാൽ പെൺകുട്ടി ഒപ്പം പോകുകയും ചെയ്തു. തുടർന്ന്, ഇരുവരും പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു.

തുടർന്ന്, വീടിനു സമീപത്ത് യുവതിയെ യുവാക്കൾ ഇറക്കിവിട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ അതിന്‍റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അറിയിച്ചു. എന്നാൽ, ഇരയായ പെൺകുട്ടി ദോംബിവിലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഐ പി സി സെക്ഷൻ 376D (കൂട്ട ബലാൽസംഗം), പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍