സ്കൂളിൽ നിന്ന് മടങ്ങിവരുന്ന വഴി പതിനാറുകാരി കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ

സ്കൂളിൽ നിന്ന് മടങ്ങിവരുന്ന വഴി രണ്ട് യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിനു ശേഷം സമീപത്തുള്ള കുളത്തിലേക്ക് പെൺകുട്ടിയെ വലിച്ചെറിയുകയും ആയിരുന്നു

news18
Updated: September 24, 2019, 3:22 PM IST
സ്കൂളിൽ നിന്ന് മടങ്ങിവരുന്ന വഴി പതിനാറുകാരി കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 24, 2019, 3:22 PM IST
  • Share this:
അസംഗഡ്: സ്കൂളിൽ നിന്ന് മടങ്ങിവരുന്ന വഴി പതിനാറുകാരി ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായി. സറൈമീർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗ്രാമത്തിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

സ്കൂളിൽ നിന്ന് മടങ്ങിവരുന്ന വഴി രണ്ട് യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിനു ശേഷം സമീപത്തുള്ള കുളത്തിലേക്ക് പെൺകുട്ടിയെ വലിച്ചെറിയുകയും ആയിരുന്നു. ശനിയാഴ്ച ആയിരുന്നു സംഭവമെന്ന് എസ് പി ത്രിവേണി സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

ട്രോളർമാരുടെ ശ്രദ്ധയ്ക്ക്; ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്ന് സുപ്രീംകോടതി

ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി വീട്ടിലെത്തി കാര്യങ്ങൾ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഞായറാഴ്ച തന്നെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കളായ സികന്ദർ, റിഷി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കറുത്ത ഫിലിം ഗ്ലാസിൽ ഒട്ടിച്ച വാഹനത്തിൽ ആയിരുന്നു പീഡനമെന്നും എസ് പി പറഞ്ഞു.

അതേസമയം, സംഭവത്തിനു ശേഷം പെൺകുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്നുള്ള വാർത്ത എസ് പി നിഷേധിച്ചു.

First published: September 24, 2019, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading