ഇന്റർഫേസ് /വാർത്ത /India / Forced Religious Conversion| പതിനാറുകാരനെ നിർബന്ധിച്ച് മതം മാറ്റിയശേഷം 24കാരിയുമായി വിവാഹം: നാലുപേർ അറസ്റ്റിൽ

Forced Religious Conversion| പതിനാറുകാരനെ നിർബന്ധിച്ച് മതം മാറ്റിയശേഷം 24കാരിയുമായി വിവാഹം: നാലുപേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ചുവെന്നാണ് കേസ്

  • Share this:

കാൻപൂര്‍: പതിനാറുകാരനായ ഹിന്ദു ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയും (forced conversion) ഇരുപത്തിനാലുകാരിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയും മാതാപിതാക്കളും ഒരു മുസ്ലിം പുരോഹിതനുമാണ് അറസ്റ്റിലായത്.

ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയ കേസില്‍ മുഹമ്മദ് ഹനീഫ് (42), ഭാര്യ ജമീല ബനോ (40) ഇവരുടെ മകള്‍ സിമ്രാന്‍ (24) മതപുരോഹിതനായ തൗഷീദ് (52) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ആണ്‍കുട്ടി യുവതിയെ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ ഇരുവരും അടുപ്പത്തിലായി. ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ സിമ്രാൻ എന്ന യുവതിക്ക് ഒരു മകളുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു.

Also Read- Yasin Malik| തീവ്രവാദത്തിന് ഫണ്ട്: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും കേസെടുത്തിട്ടുണ്ട്. കകാഡോ പൊലീസ് സ്റ്റേഷന് മുന്നില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.

ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ ഗോരഖ്പുറിലെ വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടി താന്‍ സിമ്രാന്റെ വീട്ടില്‍ പോയെന്നും അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം അബോധാവസ്ഥയിലായെന്നും അമ്മയോട് പറഞ്ഞു. ഇതിന് ശേഷം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടന്നുവെന്ന് കാണിച്ചാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് കകാഡോ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ റാംകുമാര്‍ ഗുപ്ത, സബ് ഇന്‍സ്‌പെക്ടര്‍ ഷേര്‍ സിങ് എന്നിവരെ ഡിസിപി സസ്‌പെന്‍ഡ് ചെയ്തു.

English Summary: Police have arrested a 24-year-old woman, her parents and a Muslim cleric, accusing them of illegal confinement of a minor boy, his forcible religious conversion and marrying him to the woman, an official said on Wednesday. The arrests were made after a video of the marriage went viral on social media. It also prompted members of right wing group Bajrang Dal to stage a protest at Kakadeo Police Station on Monday.

First published:

Tags: New Conversion Law, Uttar Pradesh