• HOME
  • »
  • NEWS
  • »
  • india
  • »
  • 'എനിക്ക് താങ്ങാൻ കഴിയുന്നില്ല അമ്മേ; ഹോസ്റ്റലിലെ പീഡനം നരകതുല്യം'; പഠന സമ്മർദത്തിൽ 16കാരൻ ജീവനൊടുക്കി

'എനിക്ക് താങ്ങാൻ കഴിയുന്നില്ല അമ്മേ; ഹോസ്റ്റലിലെ പീഡനം നരകതുല്യം'; പഠന സമ്മർദത്തിൽ 16കാരൻ ജീവനൊടുക്കി

വിദ്യാർഥിയെ ക്ലാസ് മുറിയിൽ നൈലോൺ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  • Share this:

    ഹൈദരബാദ്: പഠന സമ്മർദത്തെ തുടർന്ന് ഹൈദരാബാദിൽ 16കാരന്‍ ക്ലാസ് മുറിയിൽ ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ നൈലോൺ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജ് പരിസരത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

    ഐ.ഐ.ടി. പരിശീലനവുമായി ബന്ധപ്പെട്ട് രാത്രി പത്ത് മണിവരെ ക്ലാസില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് സഹപാഠികള്‍ എല്ലാ ക്ലാസ് റൂമിലും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പഠനവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് പിതാവിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

    Also Read-കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    ഇതുമായി തനിക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും അമ്മയോട് വിദ്യാര്‍ഥി ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. ‘ഞാൻ അനുഭവിക്കുന്ന പീഡനം ആരും അനുഭവിക്കരുത്. ഹോസ്റ്റലിലെ പീഡനം നരക തുല്യമാണ്. ഇത് നേരിടാൻ തനിക്ക് കഴിയുന്നില്ല. അമ്മയെ ഇത്തരമൊരു അവസ്ഥയിലാക്കിയിതില്‍ ക്ഷമിക്കണം. അമ്മയെ നന്നായി നോക്കണം’ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

    അതേസമയം വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലെത്തിക്കാനുള്ള വാഹന സൗകര്യം ഹോസ്റ്റല്‍ അധികൃതര്‍ ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്. ദ്യാര്‍ഥി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കൂടുതല്‍ മാര്‍ക്ക് കിട്ടാനായി പീഡനം നേരിട്ടിട്ടുണ്ടെന്നും സഹപാഠികള്‍ പറഞ്ഞു.

    Also Read-അസദുദ്ദീൻ ഒവൈസിയുടെ മകളുടെ ഭർതൃപിതാവ് സ്വയം വെടിവെച്ചു മരിച്ചു

    വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങൾ സ്കൂളിന് മുന്നിൽ സമരം നടത്തി. പ്രതിഷേധമുയര്‍ന്നതോടെ അധികൃതര്‍ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോസ്റ്റലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: