HOME » NEWS » India » 17 KILLED IN KANPUR AS BUS COLLIDES WITH AUTO

യുപിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 17 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും മദ്യപിച്ച അവസ്ഥയിലായിരുന്നു എന്നാണ് അപകടസ്ഥലം സന്ദർശിച്ച ശേഷം ബിത്തൂർ എംഎൽഎ അഭിജീത്ത് സംഗ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: June 9, 2021, 7:09 AM IST
യുപിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 17 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
Kanpur Accident
  • Share this:
ലക്നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 17 മരണം. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാൻപൂരിലെ സച്ചേന്ദി മേഖലയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു.

'ലക്നൗവിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരങ്ങൾ അനുസരിച്ച് ഇതുവരെ 17 പേർക്കാണ് അപകടത്തില്‍ ജീവൻ നഷ്ടമായത്' എന്നാണ് കാൻപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ അറിയിച്ചത്.

Also Read-സാനിറ്റൈസർ നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; 17 പേർ കൊല്ലപ്പെട്ടു

സച്ചേന്ദിയിലെ ഒരു ബിസ്ക്കറ്റ് ഫാക്ടറിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും എന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ ഹല്ലേത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ ദുഃഖവും ഞെട്ടലും അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംഭവസ്ഥലത്തെത്തി എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിടുന്ന വിവരം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ തന്നെ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാൻപൂരിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ PMNRF ൽ നിന്നും രണ്ട് ലക്ഷം രൂപയുടെ ധനസഹായം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റവര്‍ക്ക് അൻപതിനായിരം രൂപയും നൽകും.



ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും മദ്യപിച്ച അവസ്ഥയിലായിരുന്നു എന്നാണ് അപകടസ്ഥലം സന്ദർശിച്ച ശേഷം ബിത്തൂർ എംഎൽഎ അഭിജീത്ത് സംഗ അറിയിച്ചത്.
Published by: Asha Sulfiker
First published: June 9, 2021, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories