Lightning Strikes| വീണ്ടും ജീവനെടുത്ത് ഇടിമിന്നൽ; ബിഹാറിൽ 17 പേർ മരിച്ചു

ജൂൺ 26ന് മാത്രം 96 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: July 2, 2020, 7:05 PM IST
Lightning Strikes| വീണ്ടും ജീവനെടുത്ത് ഇടിമിന്നൽ; ബിഹാറിൽ 17 പേർ മരിച്ചു
News18 Malayalam
  • Share this:
പട്ന: ബിഹാറിൽ വീണ്ടും ഇടിമിന്നൽ ജീവനെടുത്തു. ഇന്നുമാത്രം 17 പേരാണ് മരിച്ചത്. അതേസമയം, മരണ സംഖ്യ 20ആയി ഉയർന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പട്നയിൽ ദുൽഹിൻ ബസാറിൽ മാത്രം അഞ്ചുപേർ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 17 പേർ ഇടിമിന്നലേറ്റ് മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാര വകുപ്പ് അധികൃതർ പറഞ്ഞു. പട്നയിൽ അഞ്ചുപേരും കിഴക്കൻ ചമ്പാരനിൽ നാലുപേരും സമസ്തിപൂരിലുും കതിഹാറിലും മൂന്നുപേർ വീതവും ശിവാർ ജില്ലയിൽ രണ്ടുപേർ വീതവും മരിച്ചുവെന്ന് അധിക‍ൃതർ പറഞ്ഞു.

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]

അതേസമയം, അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വിവിധ ജില്ലകളിൽ ഇടിമിന്നലേറ്റ് 11 പേർ മരിച്ചിരുന്നു. ജൂൺ 26ന് മാത്രം സംസ്ഥാനത്താകെ 96 പേരാണ്  ഇടിമിന്നലേറ്റ് മരിച്ചത്.
First published: July 2, 2020, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading