COVID 19 | ഭീതി വിട്ടൊഴിയാതെ ധാരാവി; 17 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1, 63, 187 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ, 60, 84, 256 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

dharavi
- News18
- Last Updated: June 17, 2020, 10:33 PM IST
മുംബൈ: വീണ്ടും കോവിഡ് ഭീഷണി ഉയർത്തി ധാരാവി. ബുധനാഴ്ച മാത്രം ധാരാവിയിലെ 17 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതേസമയം, ബുധനാഴ്ച 2106 പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
കോവിഡ് 19 ബാധിച്ച് ധാരാവിയിൽ മാത്രം 77 പേരാണ് ബുധനാഴ്ച വരെ മരിച്ചത്. അതേസമയം, കോവിഡ് 19 ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് മരിച്ചത് 2003 പേർ. കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേർ മരിക്കുന്നത് ഇന്നാണ്. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 903 ആയി. ഇന്ന് മാത്രം 10, 974 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3, 54, 065 ആയി.
You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്റെ മരണത്തിൽ അഞ്ചുവയസുകാരന്റെ പ്രതികരണം [NEWS]
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1, 63, 187 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ, 60, 84, 256 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മഹാരാഷ്ട്രയിൽ 1, 13, 445 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 50, 057 പേരാണ് ചികിത്സയിൽ കഴിയുന്നത്. 57, 851 പേർ രോഗമുക്തി നേടുകയോ ഡിസ്ചാർജ് ആകുകയോ ചെയ്തിട്ടുണ്ട്.
കോവിഡ് 19 ബാധിച്ച് ധാരാവിയിൽ മാത്രം 77 പേരാണ് ബുധനാഴ്ച വരെ മരിച്ചത്.