HOME /NEWS /India / 'കൊല്ലുക,ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ അപ്രത്യക്ഷമാവുക'; ഓണ്‍ലൈൻ ഗെയിം ചാലഞ്ച് വീണ്ടും ഭീഷണിയാകുന്നു ?

'കൊല്ലുക,ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ അപ്രത്യക്ഷമാവുക'; ഓണ്‍ലൈൻ ഗെയിം ചാലഞ്ച് വീണ്ടും ഭീഷണിയാകുന്നു ?

Image for representation.

Image for representation.

ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു പതിനേഴുകാരന്‍ ഒരു സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിച്ചോടിയിരുന്നു.

  • Share this:

    കൗമാരക്കാരുടെയടക്കം നിരവധി പേരുടെ ജീവനെടുത്ത 'ബ്ലൂ വെയ്ൽ' എന്ന ഓണ്‍ലൈൻ ഗെയിം ഒരു കാലയളവിൽ വലിയ ആശങ്ക ഉയർത്തി. മിക്ക രാജ്യങ്ങളും നിരോധിച്ച ഈ ഗെയിമിൽ ഓൺലൈൻ വഴി അജ്ഞാതർ നൽകുന്ന വെല്ലുവിളികൾ ഏറ്റെടുക്കുകയാണ് കളിക്കാർ ചെയ്യുന്നത്. മാനസിക നിലയെ തന്നെ സ്വാധീനിച്ച് മുന്നേറുന്ന ഗെയിം സ്വയം മുറിപ്പെടുത്തൽ, ആത്മഹത്യ തുടങ്ങിയവയിലേക്കാണ് ആളുകളെ എത്തിക്കുന്നത്. കൗമാരക്കാർ ആയിരുന്നു ഇതിനേറ്റവും കൂടുതൽ ഇരകളായത് എന്നാണ് വാസ്തവം. സർക്കാരിന്‍റെയടക്കം ഇടപെടലിനെ തുടർന്ന് അപകടകാരികളായ പല ഗെയിമുകൾക്കും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു.

    Also Read-മൂത്തമകളുടെ ചികിത്സയ്ക്കായി 12കാരിയായ ഇളയ മകളെ വിറ്റ് മാതാപിതാക്കൾ

    എന്നാൽ ഒരിടവേളയ്ക്കു ശേഷം ഇത്തരം ഗെയിമുകൾ വീണ്ടും സജീവമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു പതിനേഴുകാരന്‍ ഒരു സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിച്ചോടിയിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈൻ 'ടാസ്ക്'ഏറ്റെടുത്താണ് കൗമാരക്കാരൻ ആക്രമണം നടത്തിയതെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

    Also Read-വഴിതെറ്റി എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടു ബസ് കണ്ടക്ടർമാർ അറസ്റ്റിൽ

    ഡെറാഡൂൺ പട്ടേൽ നഗറിൽ നിന്നുള്ള കൗമാരക്കാരനാണ് ഒരു സ്ത്രീയെ കത്തി ഉപയോഗിച്ച് കുത്തിയത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പ്രതിയുടെ മൊബൈൽ പരിശോധിച്ച പൊലീസിന് ഓൺലൈൻ ടാസ്ക് സംബന്ധിച്ച് സൂചനകൾ ലഭിക്കുകയായിരുന്നു. 'ഡിസ്കോർഡ്' എന്ന പേരിലുള്ള ഒരു ഓണ്‍ലൈൻ ചാറ്റിംഗ് പ്ലാറ്റ്ഫോം വഴി കൗമാരക്കാരാൻ ഒരു അജ്ഞാത വ്യക്തിയുമായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളാണ് ഒരാളെ ആക്രമിക്കാനുള്ള നിർദേശം കുട്ടിക്ക് നൽകിയിരിക്കുന്നതെന്നാണ് ഡെറാഡൂൺ എസ്എസ്പി യോഗേന്ദ്ര സിംഗ് റാവത്ത് അറിയിച്ചത്.

    'ആരെയെങ്കിലും കൊല്ലുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക അതുമല്ലെങ്കിൽ അപ്രത്യക്ഷനാകുക' എന്ന നിർദേശമാണ് ചാറ്റിലൂടെ അജ്ഞാതൻ നൽകിയത്. 'ഓണ്‍ലൈൻ സൈബർ ഭീഷണി, ബ്ലാക്ക് മെയിലിംഗ് എന്നിവയ്ക്ക് കുട്ടികൾ ഇരയായി മാറുന്ന പല സംഭവങ്ങളിലൊന്ന് മാത്രമാണിത്. ഭയത്താൽ കുട്ടികൾ പലപ്പോഴും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നു' റാവത്ത്വ്യക്തമാക്കി. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ കാണാതായ കുട്ടിക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    First published:

    Tags: Blue whale