• HOME
 • »
 • NEWS
 • »
 • india
 • »
 • കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; രാജസ്ഥാനിൽ പതിനേഴുകാരൻ ജീവനൊടുക്കി

കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; രാജസ്ഥാനിൽ പതിനേഴുകാരൻ ജീവനൊടുക്കി

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ 17 കാരൻ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചാണ് യുവാവ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:

  കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ 17 കാരൻ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചാണ് യുവാവ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മഹാത്മാഗാന്ധി ആശുപത്രി വളപ്പിൽ വെച്ചാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. യാഷ് വ്യാസ് എന്ന ചെറുപ്പക്കാരനാണ് മരിച്ചത്.

  വഴിയാത്രക്കാരായ ചിലരാണ് യാഷിനെ ആശുപത്രിയിലെത്തിയച്ചത്. പിന്നീട് ചികിത്സയ്ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  വ്യാസും പെൺകുട്ടിയും ഒരേ സ്‌കൂളിലാണ് പഠിച്ചതെന്ന് പോലീസ് പറഞ്ഞു. കാമുകിയുടെ വിവാഹത്തിൽ അസ്വസ്ഥനാണെന്ന് ആത്മഹ്യ ചെയ്യുന്നതിനു മുൻപ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സ്റ്റാറ്റസ് ഇട്ടിരുന്നു.

  Also read:രാജ്യത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ വേണം; ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് സൗദി 

  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്ത വാർത്ത കൊച്ചിയിൽ നിന്നും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പാലാരിവട്ടം സ്വദേശിയായ അനൂജ ആണു ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്. കഴിഞ്ഞ ദിവസം അനൂജയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

  Also read-701 കിലോമീറ്റർ എക്സ്പ്രസ് വേ; 55,000 കോടിയുടെ സമൃദ്ധി മഹാമാർഗ് ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

  കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പാലത്തില്‍ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ പോലീസ് രക്ഷപ്പെടുത്തിയ വാർത്തയും ഇക്കഴിഞ്ഞ ആ​ഗസ്റ്റ് മാസം പുറത്തു വന്നിരുന്നു. റാന്നി വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശിനിയെ ആണ് റാന്നി പോലീസിന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായത്. റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്ക് ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിന് സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. യുവാവ് ഇത് പോലീസിന് കൈമാറി. ഉടൻ യുവതിയെ തിരഞ്ഞ് പോലീസ് സംഘം രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും യുവതിയെ കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പോലീസ് പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല.മൂന്നേകാലോടെ യുവതി ഫോൺ എടുത്തു. തുടർന്ന് പോലീസ് അനുനയശ്രമം ആരംഭിച്ചു. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പോലീസ് റാന്നി പാലത്തിലെത്തി. പോലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌.എച്ച്.ഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

  Published by:Sarika KP
  First published: