HOME » NEWS » India » 170 MLAS LEFT CONGRESS TO JOIN OTHER PARTIES TO CONTEST IN 2016 20

നാല് വർഷത്തിൽ കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ മത്സരിച്ചത് 172 എംഎൽഎമാർ: റിപ്പോർട്ട്

2016-2020 കാലയളവിൽ രാഷ്ട്രീയ പാർട്ടികൾ മാറിയ 405 എം‌എൽ‌എമാരിൽ 182 പേർ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നപ്പോൾ കോൺഗ്രസിൽ ചേർന്നത് 38 പേരാണ്.

News18 Malayalam | news18-malayalam
Updated: March 12, 2021, 8:29 AM IST
നാല് വർഷത്തിൽ കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ മത്സരിച്ചത് 172 എംഎൽഎമാർ: റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: 2016 മുതൽ 2020 വരെയുള്ള കാലയളവിൽ കോൺഗ്രസിൽ നിന്നും വിട്ടുപോയി മറ്റ് പാർട്ടികളിൽ മത്സരിച്ചത് 170 എംഎൽഎമാരെന്ന് റിപ്പോർട്ട്. ഇതേ കാലയളവിൽ ബിജെപിയിൽ നിന്ന് പോയി മറ്റ് പാർട്ടികൾക്ക് വേണ്ടി മത്സരിച്ചത് 18 പേരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2016-2020 കാലയളവിൽ രാഷ്ട്രീയ പാർട്ടികൾ മാറിയ 405 എം‌എൽ‌എമാരിൽ 182 പേർ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നപ്പോൾ കോൺഗ്രസിൽ ചേർന്നത് 38 പേരാണ്. 25 പേർ തെലങ്കാന രാഷ്ട്ര സമിതിയിലും ചേർന്നു.


2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും 5 എംപിമാർ മറ്റ് പാർട്ടികളിൽ ചേർന്നു. 2019-2020 ൽ കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ പോയി മത്സരിച്ചത് ഏഴ് രാജ്യസഭാ എംപിമാരാണ്. ഇതേ കാലയളവിൽ 170 എംഎൽഎമാരെങ്കിലും കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ മത്സരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബിജെപിയിൽ നിന്ന് 18 എംഎൽഎമാർ മാത്രമാണ് മറ്റ് പാർട്ടികളിലേക്ക് പോയി മത്സരിച്ചത്.

Also Read-തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

മധ്യപ്രദേശ്, മണിപ്പൂർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ സർക്കാരുകളുടെ പതനം എം‌എൽ‌എമാരുടെ കൂറുമാറ്റം മൂലമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read-
കത്തോലിക്കാ പുരോഹിതൻ സഭ വിട്ട് ബിജെപിയിലേയ്ക്ക്; പുതിയ വഴിത്തിരിവെന്ന് പുരോഹിതൻ


2016-20 കാലയളവിൽ പാർട്ടികൾ മാറിയ 16 രാജ്യസഭാ എംപിമാരിൽ 10 പേരും ചേർന്നത് ബിജെപിയിലാണ്. 12 ലോക്സഭാ എംപിമാരിൽ അഞ്ചുപേരും 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്നു.

പാർട്ടികൾ മാറി വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ച 433 എംപി, എം‌എൽ‌എമാർ സമർപ്പിച്ച സത്യവാങ്മൂലം വിശകലനം ചെയ്താണ് എ‌ഡി‌ആർ റിപ്പോർട്ട് പുറത്തിറക്കിയത്.
Also Read-ബംഗാളിൽ CPM സ്ഥാനാർഥിയായി JNU വിദ്യാർഥി നേതാവ് ഐഷി ഘോഷും; യുവാക്കളെ ഇറക്കി കളം പിടിക്കാൻ ഇടതുപക്ഷം

കഴിഞ്ഞ ദിവസം, കൊൽക്കത്തയിൽ ലയോള ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാദർ റോഡ്‌നി ബോർണിയോ ബിജെപിയിൽ ചേർന്നിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹം സഭാ സ്ഥാനങ്ങൾ ഉപേക്ഷിച്ച് ഔദ്യോഗികമായി ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബോർണിയോ പാർട്ടിയിൽ ചേർന്നത്. താൻ ബിജെപിയിൽ ചേർന്നത് തന്റെ ജീവിതത്തിലെ തന്നെ പുതിയ വഴിത്തിരിവാണെന്ന് ബോർണിയോ പറഞ്ഞു.

കേരളത്തിൽ നടൻ ദേവനും ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിലാണ് ദേവൻ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടിയുമായി ദേവൻ ഇത്രയും കാലം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്നു. കേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേയ്ക്ക് ചേർന്നത്.
Published by: Naseeba TC
First published: March 12, 2021, 8:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories