HOME » NEWS » India » 18 COVID 19 PATIENTS KILLED IN FIRE AT GUJARAT HOSPITAL

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം: 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 1, 2021, 8:44 AM IST
ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം: 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നു (ANI photo)
  • Share this:
അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Also Read- 'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് ഭറൂച്ച് പൊലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. പുലര്‍ച്ച ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡിലാണ് തീപിടിത്തമുണ്ടായതെന്നാണ് അഗ്നിശമന സേന അറിയിച്ചത്.

Also Read- 'എല്ലാ വാക്സിനും കേന്ദ്ര സർക്കാരാണ് നൽകിയിട്ടുള്ളത്, സൗജന്യമായാണ് നൽകിയത്': മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. '' രാവിലെ 6.30വരെയുള്ള വിവരം അനുസരിച്ച് ഇതുവരെ 18 പേരാണ് മരിച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ 12 മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു''- പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read- Covid Vaccine | മെയ് ഒന്നിന് സ്പുട്‌നിക് V വാക്‌സിന്‍ എത്തുന്നു

കോവിഡ് വാർഡിലുണ്ടായിരുന്ന 12 രോഗികൾ പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് മരിച്ചതെന്ന് ഭറൂച്ച് എസ് പി രാജേന്ദ്രസിങ് ചുഡസാമ പറഞ്ഞു. ബാക്കിയുള്ള ആറുപേർ മരിച്ചത് ആശുപത്രിയിൽ വെച്ചാണോ അതോ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read- Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

അഹമ്മദാബാദിൽ നിന്ന് 190 കിലോ മീറ്റർ അകലെ ഭറൂച്ച്- ജംബുസാർ പാതയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്.

ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്‌ട്രയിലെ താനെയിൽ ആശുപത്രിയിൽ തീപിടിത്തത്തിൽ നാല് പേർ മരിച്ചിരുന്നു. മുംബ്ര പ്രദേശത്തെ ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വെന്റിലേറ്ററിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞവർ ഉൾപ്പെടെയുള്ള ഇരുപതോളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റിയിരുന്നു.
Published by: Rajesh V
First published: May 1, 2021, 8:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories