സമുദ്രാതിർത്തി ലംഘിച്ചു: 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ
സമുദ്രാതിർത്തി ലംഘിച്ചു: 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ
അന്താരാഷ്ട സമുദ്രാതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിന് തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവിക സേന അറിയിച്ചു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യ ബന്ധന ബോട്ടുകളും സേന പിടിച്ചെടുത്തു. പോയിന്റ് പെട്രോയുടെ 16 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്.
നേവിയുടെ പെട്രോളിംഗിനിടെയാണ് ഇവർ അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായിരിക്കുന്നത്. അന്താരാഷ്ട സമുദ്രാതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിന് തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവിക സേന അറിയിച്ചു. ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് ബോട്ടുകളും പിടിച്ചെടുത്തതായി നാവിക സേന വ്യക്തമാക്കിയിരിക്കുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ അന്വേഷണത്തിനായി ജഫ്നയിലെ അസിസ്റ്റൻറ് ഡയറക്ട്ർ ഓഫ് ഫിഷറീസിന് കൈമാറുമെന്നും നേവി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.