• HOME
  • »
  • NEWS
  • »
  • india
  • »
  • കബഡി കളിക്കിടെ 19കാരൻ കുഴഞ്ഞുവീണു; ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

കബഡി കളിക്കിടെ 19കാരൻ കുഴഞ്ഞുവീണു; ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

കളിക്കിടെ പെട്ടെന്ന് പിറകിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു

(സംഭവ ദൃശ്യം)

(സംഭവ ദൃശ്യം)

  • Share this:

    കൂട്ടുകാർക്കൊപ്പം കബഡി കളിക്കുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രയിലാണ് സംഭവം. ബാലാജി കോളേജ് ഓഫ് ഫാർമസിയിലെ ബാച്ചിലർ ഓഫ് ഫാർമസി ഒന്നാം വർഷ വിദ്യാർഥിയായ തനൂജ് കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച കോളേജ് വളപ്പിൽ കബഡി മത്സരം കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.

    ശ്രീ സത്യസായി ജില്ലയിലെ മടക്കശിര സ്വദേശിയായ വിദ്യാർത്ഥി സഹപാഠികളോടൊപ്പം കബഡി കളിക്കുകയായിരുന്നു. കോർട്ടിൽ മറ്റ് അഞ്ച് പേർക്കൊപ്പം നിൽക്കുകയായിരുന്നു തനൂജ്. “കളി പുരോഗമിക്കുന്നതിനിടയിൽ യുവാവ് നിലത്തുവീണു, ഞങ്ങൾ ഉടൻ തന്നെ പൾസ് പരിശോധിച്ചു, അത് ദുർബലമായിരുന്നു,” എന്ന് സ്ഥലത്തുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധർ പറഞ്ഞു. കളിക്കിടെ പെട്ടെന്ന് പിറകിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

    Also read: ഹോളി വരും ഭർത്താക്കന്മാർ കൂട്ടത്തോടെ മുങ്ങും; എത്ര മനോഹരമായ ആചാരങ്ങൾ

    അവർ ഉടൻ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെയുള്ള ഡോക്ടർമാർ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ശരിയായി ശ്വസിക്കാൻ കഴിയാത്തതിനാൽ വെന്റിലേറ്റർ പിന്തുണയോടെ കൊണ്ടുപോകുകയും ചെയ്തു. മരിച്ച വിദ്യാർത്ഥി കോവിഡ്-19 വാക്സിൻ എടുത്തിട്ടില്ലെന്ന് സഹോദരൻ കോളേജ് അധികൃതരോട് പറഞ്ഞു.

    രണ്ട് ദിവസമായി കോമയിലായിരുന്ന വിദ്യാർത്ഥി ചൊവ്വാഴ്ച മരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് രക്ഷിതാക്കളെ ചികിത്സയ്ക്കായി സാമ്പത്തികമായി സഹായിച്ചിരുന്നു.

    Published by:user_57
    First published: