ഹൈദരാബാദ്: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 19കാരനായ മുത്യം എന്ന യുവാവാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി ഹൈദരാബാദിൽ നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാത്തിയതായിരുന്നു യുവാവ്. അതിഥികൾക്ക് മുൻപിൽ നൃത്തം ചെയ്യുകയായിരന്നു. ഇതിനിടെ പെട്ടെന്ന് യുവാവ് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു.
Also Read-ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു
യുവാവിനെ ഉടന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെലങ്കാനയിൽ നാലു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ 24കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴുഞ്ഞുവീണ് മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.