HOME » NEWS » India » 19 YEAR OLD YOUTH RAN TO PAKSISTAN AFETR BEING CAUGHT AT GIRLFRIENDS HOUSE

കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടി; നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് ഒളിച്ചോടിയ 19കാരൻ ജയിലിൽ

യുവാവിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ഇത്രയും കർശന സുരക്ഷകൾ മറികടന്ന് ഇയാൾ അതിർത്തി കടന്നത് എങ്ങനെയെന്ന് സംബന്ധിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: January 24, 2021, 10:16 AM IST
കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടി; നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് ഒളിച്ചോടിയ 19കാരൻ ജയിലിൽ
പ്രതീകാത്മക ചിത്രം
  • Share this:
കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടിൽ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്. രാജസ്ഥാനിലെ ബാർമറിൽ നിന്നും കാണാതായ ഗെംറ റാം മേഖ്വാൾ എന്ന 19കാരനെ പാകിസ്ഥാനിൽ കണ്ടെത്തിയെന്ന വിവരം ബോര്‍ഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. യുവാവ് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന വിവരം പാക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read-കനത്ത മഞ്ഞുവീഴ്ച; കശ്മീരിൽ യുവതിയെയും നവജാതശിശുവിനെയും സ്ട്രെച്ചറിൽ ചുമന്ന് വീട്ടിലെത്തിച്ച് സൈന്യം

റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നു കിടക്കുന്ന കുംഹാരോ ക ടിബ്ബ സ്വദേശിയാണ് മേഖ്വാൾ. ഇയാൾ ജോധ്പുരില്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. നാട്ടിൽ ഇയാൾക്കൊരു കാമുകിയുണ്ടായിരുന്നു. ഇവരെ കാണാൻ ഇടയ്ക്കിടെ വീട്ടിൽ എത്താറുമുണ്ടായിരുന്നു. എന്നാല്‍ ഒരുദിവസം ഇത്തരത്തിൽ രഹസ്യസമാഗമത്തിനെത്തിയപ്പോൾ കാമുകിയുടെ മാതാപിതാക്കൾ കയ്യോടെ പിടികൂടി. ഇതോടെ നാണക്കേട് ഭയന്ന് ഒളിച്ചോടുകയായിരുന്നു. പാകിസ്ഥാൻ അതിര്‍ത്തി എങ്ങനെയോ കടന്ന യുവാവിനെ പാക് റേഞ്ചേർസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.

Also Read-ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചു; ദമ്പതികൾ മടങ്ങിയെത്തിയപ്പോൾ മക്കളെ കാണാനില്ല

യുവാവിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ നവംബര്‍ പതിനാറിനാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചിട്ടും പ്രത്യേകിച്ച് സൂചനകൾ ലഭിച്ചിരുന്നില്ല. അന്വേഷണം പുരോഗമിക്കവെ നവംബർ അഞ്ചിന് മേഖ്വാൾ ജോധ്പുരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയതായി വ്യക്തമായി. സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം ഇയാൾ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും. അവിടെ വച്ച് അവരുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിർത്തി കടക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

യുവാവ് അതിർത്തി കടന്നു കാണുമെന്ന സംശയത്തിൽ പാകിസ്ഥാന്‍ റേഞ്ചേഴ്സുമായി പല തവണ ഫ്ലാഗ് മീറ്റിംഗ് നടത്തിയിരുന്നു എന്നാണ് ബിഎസ്എഫ് ഡിഐജി എംഎൽ ഗാർഗ് അറിയിച്ചത്. നിരവധി ചർച്ചകൾക്കൊടുവിൽ സിന്ദ് പൊലീസിന്‍റെ കസ്റ്റഡിയിൽ ഇയാളുണ്ടെന്ന വിവരം പാക് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. നിയമനടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ വിട്ടു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായും ബിഎസ്എഫ് അറിയിച്ചു.



യുവാവിനായി തെരച്ചിൽ വ്യാപകമാക്കിയിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ബിഎസ്എഫിന്‍റെ സഹായം തേടിയതെന്നാണ് ബാര്‍മര്‍ എസ് പി ആനന്ദ് ശർമ്മ അറിയിച്ചത്. പാക് അധികൃതരുമായി ഈ വിഷയത്തിൽ ചർച്ച നടത്താൻ ആവശ്യപ്പെട്ട് ബിഎസ്എഫിന് കത്തയച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. യുവാവിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ഇത്രയും കർശന സുരക്ഷകൾ മറികടന്ന് ഇയാൾ അതിർത്തി കടന്നത് എങ്ങനെയെന്ന് സംബന്ധിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.
Published by: Asha Sulfiker
First published: January 24, 2021, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories