• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗുജറാത്തിലെ ബി.ജെ.പി എം.പിയെ പശു കുത്തി


Updated: September 1, 2018, 3:59 PM IST
ഗുജറാത്തിലെ ബി.ജെ.പി എം.പിയെ പശു കുത്തി

Updated: September 1, 2018, 3:59 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ തെരുവുപശുവിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ബി.ജെ.പി എം.പി ആശുപത്രിയില്‍. പാഠനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയ്ക്കാണ് പശുകുത്തി സാരമായ പരിക്കേറ്റത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് സംഭവം.

ഗാന്ധിനഗറിലെ എം.പിയുടെ സെക്ടര്‍-21ലെ വീടിനു മുന്നിൽ നടക്കാനിറങ്ങിയ 83കാരനായ എം.പിയെ അലഞ്ഞുതിരിഞ്ഞു നടന്ന പശു കുത്തുകയായിരുന്നു. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എം.പിയെ അപ്പോളോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എം.പിയുടെ വാരിയെല്ലിനും തലയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിച്ചതിന് പുറമെ, തലയിൽ രക്തം കട്ടപിടിക്കുകയും ചെയ്തു.

പ്രധാന നഗരങ്ങളിലെ തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ലോക് സഭാംഗം തന്നെ അക്രമത്തിന് ഇരയായത്. ഗോവധം നിഷിദ്ധമായ ഗുജറാത്തിൽ കറവവറ്റിയ പശുക്കളെ ഉടമസ്ഥർ തെരുവിൽ ഉപേക്ഷിക്കുന്നത് പതിവാണ്. നിരവധി പേർ ദിനവും തെരുവ് പശുക്കളുടെ ആക്രമണങ്ങൾക്കിരയാവുന്നുണ്ട്. ലോക് സഭാംഗംതന്നെ പശുവിന്റെ ആക്രമണത്തിന് ഇരയായതോടെയാണ് ഈ വിഷയം വീണ്ടും ദേശീയശ്രദ്ധ നേടുന്നത്.

 
First published: September 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍