നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായ എബിവിപി നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജം

  വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായ എബിവിപി നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജം

  • Last Updated :
  • Share this:
   ചെന്നൈ: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവ് അങ്കിവ് ബസോയ വ്യാജ ബിരുദ രേഖകളുപയോഗിച്ചാണ് പ്രവേശനം നേടിയതെന്ന് തിരുവള്ളുവർ സർവകലാശാലയുടെ സ്ഥിരീകരണം. അങ്കിവ് ബസോയ തിരുവള്ളൂവർ സർവകലാശാലയിൽ ഒരുകാലത്തും പഠിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും സർവകലാശാല രജിസ്റ്റാർ തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

   ത്രിപുര ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മികച്ച വിജയം

   'അങ്കിവ് ബസോയ തിരുവള്ളുവർ സർവകലാശാലയിലോ അതിന് കീഴിലുള്ള കോളജുകളിലോ പഠിച്ചിട്ടില്ല. ഡൽഹി സർവകലാശാലയിൽ പ്രവേശനത്തിനായി അദ്ദേഹം സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണ്. ഈ സർട്ടിഫിക്കറ്റുകൾ തിരുവള്ളുവർ സർവകലാശാലയിൽ നിന്ന് നൽകിയിട്ടുള്ളതല്ല. സർവകലാശാലാ രേഖകളുമായി ഒത്തുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടുണ്ട് '- രജിസ്റ്റാർ കത്തിൽ വ്യക്തമാക്കുന്നു.

   മൃതദേഹത്തിനായി തർക്കം; ടിഎൻ ജോയിയുടെ അന്ത്യയാത്രയും സംഘർഷഭരിതമായി

   എം.എ പ്രവേശനത്തിനായി അങ്കിവ് ബസോയ സമർപ്പിച്ചതിന് സമാനമായി 72 സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതായും ഇതിനെതിരെ പരാതി നൽകിയതായും സർവകലാശാല അധികൃതർ അറിയിച്ചു. ഡല്‍ഹി സര്‍വകലാശാല വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവ് അങ്കിവ് ബെസോയ വ്യാജരേഖകളുപയോഗിച്ചാണ് പ്രവേശനം നേടിയതെന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയാണ് ആരോപണം ഉന്നയിച്ചത്.

   സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കെ. സുരേന്ദ്രൻ

   സെപ്തംബർ ഏഴിന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചെയർമാന് പരീക്ഷാ കൺട്രോളർ നൽകിയ കത്തിൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജ‌മാണെന്ന് വ്യക്തമാക്കുന്നു.
   തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനത്തിന് നല്‍കിയത്. ഡല്‍ഹി സര്‍വകലാശാലയില്‍ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് അങ്കിവ് ബെസോയ. എന്നാല്‍ എൻ.എസ്.യു.ഐ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഡൽഹി സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ എന്‍.എസ്.യു.ഐയുടെ ആരോപണങ്ങള്‍ എ.ബി.വി.പി തള്ളി. ഡല്‍ഹി സര്‍വകലാശാല രേഖകള്‍ പരിശോധിച്ചാണ് ബെസോയക്ക് പ്രവേശനം നല്‍കിയതെന്നാണ് വാദം.
   First published:
   )}