• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യു.എ.ഇയുടെ 700 കോടി സഹായം സ്വീകരിക്കില്ല; നിലപാടിലുറച്ച് കേന്ദ്രം


Updated: August 22, 2018, 10:59 PM IST
യു.എ.ഇയുടെ 700 കോടി സഹായം സ്വീകരിക്കില്ല; നിലപാടിലുറച്ച് കേന്ദ്രം

Updated: August 22, 2018, 10:59 PM IST
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

' പ്രളയദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി വിദേശരാജ്യങ്ങൾ സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്തതിനെ അങ്ങേയറ്റം വിലമതിക്കുന്നു. എന്നാൽ നിലവിലുള്ള നയം അനുസരിച്ച് ദുരിതാശ്വാസ പ്രവർത്തനങങൾക്കും പനരധിവാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പണം ആഭ്യന്തരമായി തന്നെ കണ്ടെത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിലേക്ക് വിദേശി മലയാളികളും ഇന്ത്യൻ വംശജരും രാജ്യാന്തര സംഘടനകളും ഫൗണ്ടേഷനുകളും സഹായം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നു'- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായവും ഔദ്യോഗികമായി കേരളത്തിന് ലഭിക്കില്ല. ഇതോടൊപ്പം യുഎന്‍ സഹായങ്ങളും കേരളത്തില്‍ എത്തില്ല. യുഎഇയെ കൂടാതെ ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ദുരന്തഘട്ടങ്ങളില്‍ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന പതിനഞ്ച് വര്‍ഷത്തെ നയം മാറ്റേണ്ടതില്ലെന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം.

നേരത്തെ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും പ്രളയമുണ്ടായപ്പോഴും വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേ നിലപാട് ഇപ്പോഴും തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

 
Loading...
 
First published: August 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍