• HOME
  • »
  • NEWS
  • »
  • india
  • »
  • ഉള്ളി വിറ്റു; മിച്ചംവന്ന 6 രൂപ മുഖ്യമന്ത്രിക്ക് നൽകി കർഷകൻ

ഉള്ളി വിറ്റു; മിച്ചംവന്ന 6 രൂപ മുഖ്യമന്ത്രിക്ക് നൽകി കർഷകൻ

  • Last Updated :
  • Share this:
    മുംബൈ: ഉള്ളിവില തകർച്ചയിൽ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ഒരു കർഷകൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് ഉള്ളിവിറ്റ് ലാഭം കിട്ടിയ ആറു രൂപ മണി ഓർഡറായി മുഖ്യമന്ത്രിക്ക് അയച്ചു. ഉള്ളി കർഷകനാ ശ്രേയസ് അഭാലെയാണ് പ്രതിഷേധം അറിയിച്ചത്. മഹാരാഷ്ട്രയിലെ സംഗമനേർ മാർക്കറ്റിൽ 2657 കിലോ ഉള്ളിയാണ് അദ്ദേഹം വിറ്റത്. അതും കിലോക്ക് ഏകദേശം ഒരു രൂപ നിരക്കിൽ. ലാഭം കിട്ടിയ ആറു രൂപയാണ് കർഷകൻ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തത്.

    ALSO READ- വിദേശ മദ്യ കമ്പനികളുമായി കള്ളക്കളി; അഴിമതി ആരോപണവുമായി തിരുവഞ്ചൂര്‍

    "2657 കിലോ ഉള്ളി സംഗമനേർ മൊത്തക്കച്ചവട കേന്ദ്രത്തിൽ വിറ്റപ്പോൾ എനിക്ക് കിട്ടിയത് 2916 രൂപയാണ്. കയറ്റിറക്ക് കൂലിയും വാഹനചാർജും കൊടുത്തശേഷം കൈയിൽ അവശേഷിച്ചത് ആറ് രൂപയും' അഭാലെ പറഞ്ഞു. ആകെ നിരാശനായതിനെ തുടർന്ന് ശേഷിച്ച തുക മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. 'ഞാൻ ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഉള്ളിക്കൃഷിക്കായി ചെലവാക്കിയത്. കിട്ടിയതാകട്ടെ ആറ് രൂപയും. ബാധ്യതയൊക്കെ എങ്ങനെ തീർക്കുമെന്ന് ഒരു പിടിയുമില്ല' - വിലത്തകർച്ചയെ കുറിച്ച് അദ്ദേഹം പറയുന്നു. ഈ മാസം ഏഴിനാണ് തുക മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തത്.

    Also Read- 'കുടുംബസമേതം കന്നിപ്പറക്കൽ സർക്കാർ ചിലവിൽ'

    ഉള്ളിയുടെ കൂട്ടവിളവെടുപ്പ് നാസിക്കിലെയും അഹമ്മദ് നഗറിലെയും സവാള വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. അടുത്തിടെ നാസിക്കിലെ ഉള്ളികർഷകൻ തന്റെ വരുമാനം പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു. 750 കിലോ ഉള്ളി വിറ്റതുവഴി കിട്ടിയ 1064 രൂപയാണ് പ്രധാമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണിഓർഡറായി അദ്ദേഹം അയച്ചുകൊടുത്തത്. രണ്ട് ദിവസത്തിനുള്ളിൽ നാസിക്കിലെ രണ്ട് കർഷകർ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. അഹമ്മദ് നഗർ നെവാസയിലെ കർഷകൻ 20 ക്വിന്റൽ ഉള്ളി സൗജന്യമായി വിതരണം ചെയ്തു. ഉള്ളിവില താഴ്ന്ന് നിൽക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് മറാത്തിയിൽ ഫ്ലക്സ് ബോർഡ് വെക്കുകയും ചെയ്തു. പുനത്ത്ഗാവിൽ നിന്നുള്ള മറ്റൊരു കർഷകൻ ഫ്ലക്സ് ബോർഡുമായാണ് മാർക്കറ്റിലെത്തിയത്. താനിപ്പോൾ യാചകന്റെ നിലയിലേക്ക് എത്തിയെന്നും കർഷകൻ പറയുന്നു.

    First published: