മുത്തലാഖ് ക്രിമിനൽ കുറ്റം; ഓർഡിനൻസ് ഇറക്കി കേന്ദ്രം

News18 Malayalam
Updated: September 19, 2018, 12:43 PM IST
മുത്തലാഖ് ക്രിമിനൽ കുറ്റം; ഓർഡിനൻസ് ഇറക്കി കേന്ദ്രം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: മുത്തലാഖ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ഓർഡിനൻസ്​ കേന്ദ്ര മന്ത്രി‌സഭ പാസാക്കി. രാജ്യസഭയിൽ നിയമം പാസാക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ്​ ഓർഡിനൻസ്​ കൊണ്ടുവന്നത്​.

കഴിഞ്ഞ വർഷം ലോക്​സഭ പാസാക്കിയ മുസ്​ലിം വനിതാവകാശ സംരക്ഷണ നിയമ ബില്ലി​​​​ന്റെ അതേ വ്യവസ്ഥകളാണ്​ ഓർഡിനൻസിലുമുള്ളത്​. മൂന്ന്​ തലാഖും ഒരുമിച്ച്​ ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന മുത്തലാഖ്​ ക്രിമിനൽ കുറ്റമാണെന്നും മൂന്നു വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലിൽ പറയുന്നു. ലോക്സഭയിൽ പാസായെങ്കിലും ബില്ലിനെതിരെ​ ശക്തമായ എതിർപ്പുയർന്നതിനെ തുടർന്ന്​ രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല.

നിയമത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്​ഥാന സർക്കാറുക​ളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. മിക്ക സംസ്ഥാന സർക്കാറുകളും ബില്ലിനെ അനുകൂലിച്ചു. ഓർഡിനൻസ് ഇറക്കിയെങ്കിലും വൈകാതെ ഇവ പാർലമെന്റിൽ പാസേക്കണ്ടതുണ്ട്. പാർലമെന്റിനെ മറികടന്ന് ഓർഡിനൻസ് ഇറക്കുന്നതിനെ സുപ്രീംകോടതി നേരത്തെ വിമർശിച്ചിരുന്നു. രാജ്യസഭയിൽ ബില്ലെത്തിയപ്പോൾ ശക്തമായ എതിർപ്പാണുണ്ടായത്. പ്രതിപക്ഷത്തുള്ള അംഗങ്ങൾ ബിൽ സെലക്ട് കമ്മിറ്റിക്ക് അയച്ച് സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 
First published: September 19, 2018, 12:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading