വീണ്ടും തരൂർ; ഇത്തവണ 'ഫ്‌ളോക്‌സിനോസിനിഹിനിപിലിഫിക്കേഷന്‍'

News18 Malayalam
Updated: October 10, 2018, 4:06 PM IST
വീണ്ടും തരൂർ; ഇത്തവണ 'ഫ്‌ളോക്‌സിനോസിനിഹിനിപിലിഫിക്കേഷന്‍'
  • Share this:
ട്വിറ്ററിൽ 70 ലക്ഷത്തോളം ഫോളോവേഴ്സാണ് ഡോ.ശശി തരൂരിനുള്ളത്. കടുപ്പമേറിയ ഇംഗ്ലീഷ് പ്രയോഗങ്ങളുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകൾ മിക്കതും വൈറലാകാറുണ്ട്. അത്തരത്തിൽ ട്വിറ്ററിൽ പുതിയ പ്രയോഗവുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂർ. തന്റെ പുതിയ പുസ്തകത്തിന്റെ വിശേഷം പങ്കുവച്ചുള്ള ട്വീറ്റിലാണ് ഇംഗ്ലീഷ് ഭാഷാ സ്നേഹികളെ അമ്പരിപ്പിക്കുന്ന പുതിയ പ്രയോഗമുള്ളത്.

ഇതും നമ്മുടെ രാജ്യത്തോ?... ഹിന്ദു, മുസ്ലിം കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറികൾ
തന്റെ പുതിയ പുസ്തകമായ ' ദി പാരഡോക്സിയൽ പ്രൈംമിനിസ്റ്റർ' ആമസോണിൽ ലഭ്യമായതിനെ കുറിച്ച് ട്വീറ്ററിലൂടെ അറിയിക്കുകയായിരുന്നു ശശി തരൂർ. ഫ്‌ളോക്‌സിനോസിനിഹിനിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്കാണ് ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 'മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക‌' എന്നാണ് ഇതിന്റെ അർത്ഥം. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ ഏഴാമത്തെ വലിയ വാക്കാണ് 29 അക്ഷരങ്ങളുള്ള floccinaucinihilipilification. നേരത്തെ Exasperating Farrago Of Distortions എന്ന പ്രയോഗത്തിലൂടെ ശശിതരൂര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.'ട്രംപിനൊപ്പം ചേർന്നാൽ മൂന്നാം ലോകമഹായുദ്ധത്തിന് ഞാൻ കൂടി കാരണക്കാരിയാകും'

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണകാലത്തെയും കുറിച്ചാണ് പുസ്തകത്തിൽ തരൂർ വിശദമാക്കുന്നതെന്നാണ് വിവരം. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രിയെന്നും ഇതു തുറന്നുകാട്ടുന്ന നിരവധി സന്ദർഭങ്ങളാണ് പുസ്തകത്തിലുള്ളതെന്നുമാണ് പ്രസാധകർ നൽകുന്ന സൂചന.
First published: October 10, 2018, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading