അതിഥി തൊഴിലാളികൾ നാട്ടിലേക്ക്; തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് ആദ്യ ട്രെയിൻ യാത്ര തുടങ്ങി

റെയിൽവേ  ഉദ്യോഗസ്ഥരും ജീവനക്കാരും പൊലീസുകാരും കയ്യടികളോടെയാണ് ഇവരെ യാത്ര ആക്കിയത്. 

News18 Malayalam | news18-malayalam
Updated: May 1, 2020, 5:32 PM IST
അതിഥി തൊഴിലാളികൾ നാട്ടിലേക്ക്; തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് ആദ്യ ട്രെയിൻ യാത്ര തുടങ്ങി
തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് ആദ്യ ട്രെയിൻ യാത്ര തുടങ്ങി
  • Share this:
ന്യൂഡൽഹി: അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ യാത്ര തുടങ്ങി. പുലർച്ചെ 4.50 നാണ് തെലങ്കാനയിലെ ലിംഗംപള്ളിയിൽ നിന്ന്  ജാർഖണ്ഡിലെ ഹാതിയയിലേക്കാണ്  റെയിൽവേ പ്രത്യേക  സർവീസ് ആരംഭിച്ചത്. 22 ബോഗികൾ ഉള്ള ട്രെയിനിൽ ആയിരത്തോളം അതിഥി തൊഴിലാളികൾ ആണ് ഉള്ളത്.

റെയിൽവേ  ഉദ്യോഗസ്ഥരും ജീവനക്കാരും പൊലീസുകാരും കയ്യടികളോടെയാണ് ഇവരെ യാത്ര ആക്കിയത്.  സാമൂഹിക അകലം പാലിച്ചാണ് യാത്ര. യാത്രക്കാരുടെ സ്‌ക്രീനിങ്ങും നടത്തി. തെലങ്കാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്ന് സൗത്ത് സെൻട്രൽ റെയിൽവേ വക്താവ് സി എച്ച് രാകേഷ് അറിയിച്ചു.

റെയിൽവേ ജീവനക്കാരുടെയും നോഡൽ ഓഫീസർ മാരുടെയും സഹകരണതോടെ യാത്രക്കാരെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വഴി മധ്യേ സ്റ്റോപ്പുകൾ ഒന്നുമില്ലാതെയാണ് യാത്ര.

BEST PERFORMING STORIES:അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS] Break the Chain എന്നു പണ്ടേ പറഞ്ഞ മച്ചാന്റെ പേരിൽ ആശംസകൾ! [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോകാനാകാത്ത അതിഥി തൊഴിലാളികൾക്കായി ട്രെയിൻ അനുവദിക്കണമെന്ന് കേരളം, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങൾ  ആവശ്യപ്പെട്ടിരുന്നു.


First published: May 1, 2020, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading