• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചെന്നൈ നഗരത്തിന്‍റെ ദാഹമകറ്റാൻ കുടിവെള്ളവുമായി ട്രയിൻ; ട്രയിനിനെ സ്വീകരിക്കാൻ വൈകിയെത്തി മന്ത്രിമാർ

25 ലക്ഷം ലിറ്റർ കുടിവെള്ളവുമായി ചെന്നൈ നഗരത്തിന് പത്ത് കിലോമീറ്റർ അകലെയെത്തിയ ട്രയിൻ പക്ഷേ നാല് മണിക്കൂർ നേരെ അവിടെ പിടിച്ചിട്ടു. ഇതിനുള്ള കാരണമാണ് വിചിത്രം. കുടിവെള്ള ട്രെയിനിനെ സ്വീകരിക്കാൻ നേതാക്കൾ എത്തിയില്ല എന്നതാണ് കാരണം.

news18
Updated: July 12, 2019, 10:22 PM IST
ചെന്നൈ നഗരത്തിന്‍റെ ദാഹമകറ്റാൻ കുടിവെള്ളവുമായി ട്രയിൻ; ട്രയിനിനെ സ്വീകരിക്കാൻ വൈകിയെത്തി മന്ത്രിമാർ
ചെന്നൈയിലേക്ക് വെള്ളവുമായി പുറപ്പെട്ട ട്രയിൻ
news18
Updated: July 12, 2019, 10:22 PM IST
ചെന്നൈ: നഗരവാസികൾ കുടിവെള്ളം തേടി അലയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഒടുവിൽ നഗരത്തിന്‍റെ ദാഹമകറ്റാൻ കുടിവെള്ളവുമായി ട്രെയിൻ 220 കിലോമീറ്റർ അകലെയുള്ള ജോലാർപ്പേട്ടിൽ നിന്ന് പുറപ്പെട്ടു. 50000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന 50 വാഗണുകളിലായാണ് കുടിവെള്ളവുമായി ട്രെയിൻ പുറപ്പെട്ടത്.

25 ലക്ഷം ലിറ്റർ കുടിവെള്ളവുമായി ചെന്നൈ നഗരത്തിന് പത്ത് കിലോമീറ്റർ അകലെയെത്തിയ ട്രയിൻ പക്ഷേ നാല് മണിക്കൂർ നേരെ അവിടെ പിടിച്ചിട്ടു. ഇതിനുള്ള കാരണമാണ് വിചിത്രം. കുടിവെള്ള ട്രെയിനിനെ സ്വീകരിക്കാൻ നേതാക്കൾ എത്തിയില്ല എന്നതാണ് കാരണം.

'ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു'; കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞത് ഓർത്ത് സിന്ധു ജോയ്

രണ്ട് മന്ത്രിമാർ എത്തി ഒടുവിൽ ട്രെയിനിനെ സ്വീകരിച്ചു. സംഭവം വിവാദമായപ്പോൾ ഇതേ മന്ത്രിമാർ നൽകിയ പ്രതികരണമാണ് ഇതിലും വിചിത്രം. എല്ലാ നല്ലകാര്യത്തിനു ശുഭമുഹൂർത്തം നോക്കണം. ശുഭമുഹൂർത്തമെത്താൻ ഉദ്യോഗസ്ഥരോട് വൈകിയെത്താൻ നിർദ്ദേശിക്കുകയായിരുന്നെന്നും മന്ത്രിമാർ പറഞ്ഞു.

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...