നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജോലിക്കിടയിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തു; രണ്ട് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ

  ജോലിക്കിടയിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തു; രണ്ട് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ

  കോൺസ്റ്റബിൾ അമിത് പ്രാഗ് ജിയാണ് പൊലീസ് വാൻ ഓടിച്ചതെന്നും കോൺസ്റ്റബിൾ നിലേഷ് പൂനബിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നും പൊലീസ് കമ്മീഷണർ മനോജ് അഗർവാൾ പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   രാജ്കോട്: ജോലിസമയത്ത് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തതിന് രണ്ട് പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. ഗുജറാത്തിലെ രാജ് കോടിലാണ് സംഭവം. മുൻ ട്രാഫിക് വാർഡൻ പൊലീസ് കൺട്രോൾ റും വാനിന്‍റെ ബോണറ്റിൽ നിന്ന് പോസ് ചെയ്യുകയും കോൺസ്റ്റബിൽ പൊലീസ് വാൻ ഓടിക്കുകയും മറ്റൊരു പൊലീസുകാരൻ ഈ വീഡിയോ ഷൂട്ട് ചെയ്യുകയുമായിരുന്നു.

   "ജോലി സമയത്ത് പൊലീസ് കൺട്രോൾ റൂമിലെ വാൻ ഉപയോഗിച്ചതിനും വീഡിയോ റെക്കോർഡ് ചെയ്തതിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനാലുമാണ് രണ്ട് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തത്. വീഡിയോ അവർ ടിക് ടോകിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു" - ഡിവിഷൻ പൊലീസ് ഇൻസ്പെക്ടർ എൻ കെ ജഡേജ പറഞ്ഞു.

   കോൺസ്റ്റബിൾ അമിത് പ്രാഗ് ജിയാണ് പൊലീസ് വാൻ ഓടിച്ചതെന്നും കോൺസ്റ്റബിൾ നിലേഷ് പൂനബിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നും പൊലീസ് കമ്മീഷണർ മനോജ് അഗർവാൾ പറഞ്ഞു. ഈ രണ്ട് കോൺസ്റ്റബിൾമാരും നിലവിൽ സസ്പെൻഷനിലാണ്. രാംനാഥ് പാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നരമാസം മുമ്പാണ് വീഡിയോ ഷൂട്ട് ചെയ്തത്.

   സ്നേഹത്തോടെ സംസാരിച്ച് പാട്ടിലാക്കി: തട്ടിക്കൊണ്ടു പോയ സൈക്കിളിംഗ് താരത്തെ അക്രമി വിട്ടയച്ചു

   മെഹ്സാനയിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോ ടിക് ടോകിൽ അപ് ലോഡ് ചെയ്തതിന് വനിത ലോക രക്ഷക് ദൾ കോൺസ്റ്റബിൾ അർപിത ചൗധരി സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് രണ്ട് കോൺസ്റ്റബിൾമാരുടെ സസ്പെൻഷൻ.

   First published:
   )}