• HOME
  • »
  • NEWS
  • »
  • india
  • »
  • പശ്ചിമബംഗാളിൽ BJP-തൃണമുല്‍ ഏറ്റുമുട്ടൽ : 2 പേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരുക്ക്

പശ്ചിമബംഗാളിൽ BJP-തൃണമുല്‍ ഏറ്റുമുട്ടൽ : 2 പേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരുക്ക്

ന്ത്യൻ നിർമ്മിത ബോംബുകളും റിവോള്‍വറുകളും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

bjp-clash-with-police-in-west-bengal

bjp-clash-with-police-in-west-bengal

  • Last Updated :
  • Share this:
    കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി-തൃണമുൽ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നോർത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഭത്പാര മേഖലയിലായിരുന്നു സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മേഖലയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

    Also Read-കാലം സാക്ഷി ചരിത്രം സാക്ഷി; നൂറ്റാണ്ട് പിന്നിട്ട് കെ ആർ ഗൗരിയമ്മ

    സംഘർഷത്തിന് പിന്നാലെ പരസ്പരം പഴിചാരി ബിജെപിയും തൃണമുലും രംഗത്തെത്തിയിട്ടുണ്ട്. ബരക്പോർ ലോക്സഭാ മണ്ഡലത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഇരുമുന്നണികളും നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് സംഘർഷമെന്നാണ് ആരോപണം. അതിക്രമങ്ങളിൽ പങ്കെടുത്തവർക്കെതിരെ പാർട്ടി നോക്കാതെ കടുത്ത നടപടി തന്നെയെടുക്കമെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി പൊലീസ് ഉദ്യോഗസ്ഥരോട് അറിയിച്ചിരിക്കുന്നത്.

    റാം ബാബു, ധരംവീർ എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ പതിനൊന്ന് പേരും പൊലീസ് ഉദ്യോഗസ്ഥരാണെന്നും സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഇവരിൽ പലർക്കും ഗുരുതര പരുക്കുകൾ ഏറ്റിട്ടുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

    Also Read-കുടിവെള്ള വാഗ്ദാനം സ്വീകരിക്കണം; കേരളത്തിന്റെ സഹായം നിരസിച്ച തമിഴ്നാട് സർക്കാരിനെതിരെ സ്റ്റാലിന്‍

    സംഘർഷത്തിനിടെ ബോംബേറും വെടിവയ്പും അടക്കം ഉണ്ടായതായും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത ബോംബുകളും റിവോള്‍വറും അടക്കം പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കുറെ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും ഭത്പാര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുറത്തു നിന്നുള്ള ചിലര്‍ കൂടി ഇവർക്കൊപ്പം ചേർന്ന് മേഖലയില്‍ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദ്യോപാധ്യായ് പ്രതികരിച്ചത്. മേഖലയിൽ പൊലീസ് സംഘം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ ഒഴിഞ്ഞു നിക്കണമെന്നും പ്രകോപനം സൃഷ്ടിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കരുതെന്നും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആക്രമണത്തിനിടെ നടന്ന പൊലീസ് വെടിവയ്പ്പിലാണ് രണ്ട് പേർ മരിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ മരണകാരണം അന്വേഷിച്ച് വരികയാണെന്നും അതിന് ശേഷം മാത്രമെ വിശദാംശങ്ങൾ അറിയാൻ സാധിക്കു എന്നുമായിരുന്നു പൊലീസ് പ്രതികരിച്ചത്. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് അതിക്രമത്തിലാണ് മരണം ഉണ്ടായതെന്ന വാദം പ്രദേശവാസികൾ ഉയർത്തിയത്.

    First published: