• HOME
 • »
 • NEWS
 • »
 • india
 • »
 • മാലിന്യപ്രദേശത്ത് സിനിമാ ഷൂട്ടിംഗ് നടത്താൻ രണ്ട് ലക്ഷം രൂപ നൽകണം; മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ നയത്തിനെതിരെ പ്രതിഷേധം

മാലിന്യപ്രദേശത്ത് സിനിമാ ഷൂട്ടിംഗ് നടത്താൻ രണ്ട് ലക്ഷം രൂപ നൽകണം; മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ നയത്തിനെതിരെ പ്രതിഷേധം

ഗാസിപൂർ ലാൻഡ്‌ഫിൽ സൈറ്റിലും പരിസരത്തും സിനിമ ചിത്രീകരിക്കാൻ ഇനിമുതൽ നിർമാതാക്കൾ  പ്രതിദിനം രണ്ട് ലക്ഷം രൂപ വീതം നൽകേണ്ടി വരും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഡൽഹിയിലെ കുപ്രസിദ്ധമായ മാലിന്യ നിക്ഷേപ കേന്ദ്രമായ ഗാസിപൂർ ലാൻഡ്‌ഫിൽ സൈറ്റിലും പരിസരത്തും സിനിമ ചിത്രീകരിക്കാൻ ഇനിമുതൽ നിർമാതാക്കൾ  പ്രതിദിനം രണ്ട് ലക്ഷം രൂപ വീതം നൽകേണ്ടി വരും. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ  ആണ് ഇത് സംബന്ധിച്ച പുതിയ പോളിസി ഇറക്കിയിരിക്കുന്നത്.

  അതേസമയം, ഡൽഹിയിലെ കിഴക്കുള്ള  മറ്റേതെങ്കിലും സ്ഥലങ്ങളിൽ ചിത്രീകരിക്കുന്നതിന് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ  ഈടാക്കുക ഏകദേശം 75,000 രൂപയാണ്. ഇത് ഗാസിപൂർ ലാൻഡ്‌ഫില്ലിന് ഈടാക്കുന്നതിന്റെ പകുതിയെക്കാൾ താഴെയാണ്.  ഇതിനുപുറമെ, പൗരന്മാർക്ക് സുരക്ഷാ നിക്ഷേപമായി 25,000 രൂപയും രജിസ്ട്രേഷൻ ഫീസായി 10,000 രൂപയും നൽകണം.
  അതേസമയം, ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) ബിജെപിയുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ഇത് ലോകമെമ്പാടും ഡൽഹിയെ അപകീർത്തിപ്പെടുത്തുന്നുവെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

  ഗാസിപൂർ ലാൻഡ്‌ഫിൽ സൈറ്റ് വെറും മാലിന്യ നിക്ഷേപ കേന്ദ്രം  മാത്രമല്ല ഡൽഹിക്ക് അപമാനമാണ്. ഇപ്പോൾ ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ സിനിമകൾ ചിത്രീകരിക്കുന്നതിന് കോർപ്പറേഷൻ ഫീസ് ഈടാക്കുന്നതിലൂടെ ഡൽഹിയിലെ ജനങ്ങളെയും ഇന്ത്യൻ രാഷ്ട്രീയത്തെയും ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ അപകീർത്തിപ്പെടുത്തുകയാണെന്നു ആം ആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

  ഗാസിപൂർ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഒരു സിനിമ ചിത്രീകരിക്കുകയാണെങ്കിൽ ഗാസിപൂർ സ്‌ക്രീനിൽ കാണിക്കുന്ന സമയത്ത് അതിനു താഴെയായി ഈ മാലിന്യ കൂമ്പാരത്തിന്റെ  ക്രെഡിറ്റ് ബിജെപി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് (എംസിഡി) എന്ന് എഴുതി കാണിക്കണം എന്നും എഎപി നേതാവ് പരിഹസിച്ചു. അങ്ങനെയല്ല എന്നുണ്ടെങ്കിൽ അത് ഡൽഹി സർക്കാരിന് അപകീർത്തി ഉണ്ടാക്കും എന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.

  ഗാസിപൂർ മാലിന്യ നിക്ഷേപ കേന്ദ്രം യഥാർഥത്തിൽ ഇന്നൊരു മാലിന്യ പർവതമാണ്. ദൂരെ നിന്ന് കാണുമ്പോൾ ഉയർന്നു നിൽക്കുന്ന മലനിരകളായാണ് മാലിന്യ കൂമ്പാരം അനുഭവപ്പെടുക.  70 ഏക്കർ വിസ്തൃതിയിലാണ് ഗാസിപൂരിലെ മാലിന്യ നിക്ഷേപം വ്യാപിച്ചുകിടക്കുന്നത്. 65 മീറ്ററാണ് നിലവിൽ ഈ മാലിന്യത്തിന്റെ ഉയരം. എല്ലാ വർഷവും ശരാശരി 10 മീറ്റർ ഈ മാലിന്യ കൂമ്പാരം ഉയരുന്നുണ്ട്. ഈ നിലയിൽ തുടരുകയാണെങ്കിൽ 8 വർഷത്തിനുള്ളിൽ കുത്തബ് മിനാറിന്റെ ഉയരത്തെ ഈ മാലിന്യ കൂമ്പാരം മറികടക്കും. 1984 മുതൽ ഗാസിപൂർ മാലിന്യ നിക്ഷേപത്തിനായി നീക്കിവെച്ചത്.

  ഗാസിപൂരിലെ മാലിന്യത്തിന്റെ ഉയരം കുറയ്ക്കുന്നതിന് സംഭാവന നൽകാത്തതിന് കിഴക്കൻ ഡൽഹി എംപിയായ  ഗൗതം ഗംഭീറിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ലാൻഡ്‌ഫില്ലിലെ മാലിന്യം കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാരും ഒരു ഫണ്ടും സംഭാവന ചെയ്തിട്ടില്ലെന്ന് ആം ആദ്മി പാർട്ടി  എംഎൽഎ അവകാശപ്പെട്ടു. പകരം, മാലിന്യത്തിന്റെ  ഉയരം കുറയ്ക്കുന്ന ചെലവിന്റെ  വലിയൊരു ഭാഗം ഡൽഹി സർക്കാരും ചെറിയൊരു ഭാഗം ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും ആണ്  വഹിച്ചത്.

  “പരസ്യ ഹോർഡിംഗുകൾ സ്ഥാപിക്കുന്നതിലൂടെ കോർപ്പറേഷന് കോടിക്കണക്കിന് രൂപ സമ്പാദിക്കാൻ കഴിയും, എന്നാൽ മാലിന്യത്തിന്റെ മലയിൽ നിന്ന് 2 ലക്ഷം രൂപ സമ്പാദിക്കാൻ ബിജെപി ആഗ്രഹിക്കുന്നത് വിചിത്രമായ കാര്യമാണ്, ”ഭരദ്വാജ് പറഞ്ഞു.

  അതേസമയം, പുതിയ ചലച്ചിത്ര നയം കൂടുതൽ  വരുമാനം നൽകുമെന്നും സിനിമകൾ, ടിവി ഷോകൾ, വെബ് സീരീസ് പോലുള്ള ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കിഴക്കൻ ഡൽഹിയിലെ നിരവധി പ്രത്യേകതകൾ പ്രസിദ്ധിയാർജ്ജിക്കുമെന്നും  ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ  പ്രസ്താവനയിൽ പറയുന്നു. മുൻപ് അത്തരമൊരു നയം നിലവിലില്ലായിരുന്നു, കൂടാതെ ചലച്ചിത്ര പ്രവർത്തകർക്ക് സൗജന്യമായി ഷൂട്ട് ചെയ്യാമായിരുന്നു.

  ചലച്ചിത്രപ്രവർത്തകർക്ക് ചിത്രീകരണത്തിനായി അനുമതി നേടാൻ ഓൺലൈൻ വഴി അപേക്ഷിക്കാം. ഈസ്ററ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്യാം സുന്ദർ അഗർവാൾ പുതിയ ചലച്ചിത്ര നയത്തിന് അംഗീകാരം നൽകിയിട്ടുണ്ട്
  Published by:Jayesh Krishnan
  First published: