ജമ്മു കശ്മീരിലെ അവന്തിപോര ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അവന്തിപോരയിലെ രാജ്പോര മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഇതിൽ ഷാഹിദ്, സർക്കാർ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ രണ്ട് എകെ 47 തോക്കുകളും നിർണായക രേഖകളും പിടിച്ചെടുത്തു. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളിൽ, ജമ്മു കശ്മീരിൽ ഭീകര സംഘടനകളായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജെയ്ഷെ മുഹമ്മദ് എന്നിവയുമായി ബന്ധമുള്ള 26 വിദേശ ഭീകരരെ സുരക്ഷാ സേന വധിച്ചതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കശ്മീർ സോൺ വിജയ് കുമാർ പറഞ്ഞു. ഇതില്‍ 14 പേർ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്ഷിലെ ഭീകരസംഘടനയിൽ നിന്നുള്ളവരാണെന്നും 12 പേർ ഹാഫിസ് സയീദ് രൂപീകരിച്ച ലഷ്കർ-ഇ-തൊയ്ബയിൽ നിന്നുള്ളവരാണെന്നും കുമാർ പറഞ്ഞു.
വിമതരെ വെട്ടിനിരത്തി കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി പട്ടിക; ജി 23 നേതാക്കളിൽ ഇടംനേടിയത് ഒരാൾ മാത്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടിക (Congress Rajya Sabha candidates) പ്രഖ്യാപിച്ചു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക് സീറ്റില്ല. ഗ്രൂപ്പ് 23 നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്നിക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. പത്ത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്.
ഛത്തീസ്ഗഢില്‍ നിന്ന് രാജീവ് ശുക്ലയും രഞ്ജിത രഞ്ജനുമാണ് സീറ്റ് നല്‍കിയത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ് രാജീവ് ശുക്ല. രഞ്ജിത രഞ്ജന്‍ ബിഹാറില്‍ നിന്നുള്ള നേതാവാണ്. ഹരിയാനയില്‍നിന്ന് അജയ് മാക്കനും കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മധ്യപ്രദേശില്‍ നിന്ന് വിവേക് താന്‍ഹയും മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഇമ്രാന് പ്രതാപ് ഗഡിയ്ക്കാണ് സീറ്റ് നല്‍കിയത്.
രാജസ്ഥാനില്‍ നിന്ന് മൂന്ന് പേര്‍ക്ക്സീറ്റ് നല്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ്ങ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവര്‍ക്കാണ് സീറ്റ് നല്‍കിയത്. തമിഴ്നാട്ടില്‍ നിന്ന് വീണ്ടും പി ചിദംബരം സ്ഥാനാര്‍ഥിയാകും. നേരത്തെ മഹാരാഷ്ട്രയില്‍ നിന്നാണ് ചിദംബരം രാജ്യസഭയിലെത്തിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്‍ കര്‍ണാടകയില്‍ നിന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. പതിനാറുപേരുടെ പട്ടികയില്‍ അഞ്ച് വനിതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.