നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kangana Ranaut| കങ്കണയുടെ വിമാന യാത്ര ; കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയാൽ രണ്ടാഴ്ച സസ്പെൻഷൻ; ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി DGCA

  Kangana Ranaut| കങ്കണയുടെ വിമാന യാത്ര ; കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയാൽ രണ്ടാഴ്ച സസ്പെൻഷൻ; ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി DGCA

  ബുധനാഴ്ച കങ്കണ എത്തിയ 6E264 വിമാനത്തിൽ മാധ്യമ പ്രവർത്തകർ പരസ്പരം വളരെ അടുത്ത് നിൽക്കുന്ന ചില വീഡിയോകൾ പുറത്തു വന്നിരുന്നു.

  indigo

  indigo

  • Share this:
   ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലേക്കുള്ള വിമാന യാത്ര വിവാദമായതിനു പിന്നാലെ ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ. കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയാൽ രണ്ട് മാസത്തേക്ക് വിലക്ക് നേരിടേണ്ടി വരുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി.

   കങ്കണ ഛണ്ഡിഗഢിൽ നിന്ന് മുംബൈയിലെത്തിയ ഇൻഡിഗോ വിമാനത്തിൽ മാധ്യമ പ്രവർത്തകർ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ലംഘിച്ചിരിക്കുന്ന തരത്തിൽ വീഡിയോകൾ പുറത്തു വന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

   അത്തരം എന്തെങ്കിലും ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമലംഘകർക്കെതിരെ എയർലൈൻ ശിക്ഷാനടപടി സ്വീകരിക്കുന്നില്ലെങ്കിൽ, ആ പ്രത്യേക റൂട്ടിലേക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ 2 ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യും- ഡിജിസിഎ വ്യക്തമാക്കി. ഫ്‌ലൈറ്റിലെ പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയോട് ഡിജിസിഎ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.   ബുധനാഴ്ച കങ്കണ എത്തിയ 6E264 വിമാനത്തിൽ മാധ്യമ പ്രവർത്തകർ പരസ്പരം വളരെ അടുത്ത് നിൽക്കുന്ന ചില വീഡിയോകൾ പുറത്തു വന്നിരുന്നു. ഇത് സുരക്ഷയുടെയും സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളുടെയും ലംഘനമാണെന്നും ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഞങ്ങൾ ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}