പൊതുവേദിയിൽ പാമ്പുകളുമൊത്ത് നൃത്തം: രണ്ട് യുവതികൾ അറസ്റ്റിൽ

പാമ്പുകളുമൊത്തുള്ള ഗർബാ നൃത്ത വീഡിയോ വൈറലാവുകയും വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.

News18 Malayalam | news18
Updated: October 13, 2019, 9:32 AM IST
പൊതുവേദിയിൽ പാമ്പുകളുമൊത്ത് നൃത്തം: രണ്ട് യുവതികൾ അറസ്റ്റിൽ
garba
  • News18
  • Last Updated: October 13, 2019, 9:32 AM IST
  • Share this:
അഹമ്മദാബാദ്: പൊതുവേദിയിൽ പാമ്പുകളെ കയ്യിലേന്തി നൃത്തം ചെയ്ത യുവതികൾ അറസ്റ്റിൽ. ഒരു പെൺകുട്ടിയെ അടക്കം മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂർഖൻ ഉൾപ്പെടെ മൂന്നോളം പാമ്പുകളുമായി ഇവർ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ സാഹചര്യത്തിലാണ് നടപടി. വന്യജീവി സംരക്ഷണം നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read-'പെൺകുട്ടികൾ പഠിച്ച് ജോലിനേടി സ്വന്തം കാലിൽ നിൽക്കണം'; ജോളിടീച്ചറിന്റെ കരിയർ കൗൺസലിങ്ങ്

ഇക്കഴിഞ്ഞ ഒക്ടോബർ 6ന് ഗുജറാത്തിലെ ജുനഗദ് ജില്ലയിലെ ഷിൽ ഗ്രാമത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബാ നൃത്തം അരങ്ങേറുന്നതിനിടെയായിരുന്നു പാമ്പുകളുമായി യുവതികളുടെ സാഹസിക നൃത്തപ്രകടനം. വിഷപ്പാമ്പായ മൂര്‍ഖനും വിഷമില്ലാത്ത രണ്ടിനം പാമ്പുകളുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.

Also Read-ഇതാ ഒരു സൂപ്പർ ഹീറോ : 9 ടൺ ഭാരമുള്ള ബസ് ഒറ്റയ്ക്ക് വലിച്ചു നീക്കി ലാറി വില്യംസ്

പാമ്പുകളുമൊത്തുള്ള ഗർബാ നൃത്ത വീഡിയോ വൈറലാവുകയും വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. അടിയന്തിരമായ ഇടപെട്ട വകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തി അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പാമ്പുകളുമൊത്ത് നൃത്തം ചെയ്ത സ്ത്രീകളെ കൂടാതെ പരിപാടിയുടെ സംഘാടകർ, പാമ്പിനെ എത്തിച്ച് നൽകിയവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

First published: October 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading