നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Spam Alert | 20.2 കോടി സ്പാം കോളുകള്‍; പിന്നില്‍ ഒരു നമ്പര്‍; വെളിപ്പെടുത്തലുമായി ട്രൂ കോളര്‍ ആപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്‌

  Spam Alert | 20.2 കോടി സ്പാം കോളുകള്‍; പിന്നില്‍ ഒരു നമ്പര്‍; വെളിപ്പെടുത്തലുമായി ട്രൂ കോളര്‍ ആപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്‌

  പ്രത്യേക സോഫ്ട് വെയറുകള്‍ ഉപയോഗിച്ചാണ് ഓട്ടമേറ്റഡ്/ ക്ലൗഡ് ടെലിഫോണിക് രീതിയിലൂടെയാണ് കുറഞ്ഞ സമയത്ത് അസംഖ്യം കോളുകള്‍ സാധ്യമാകുന്നത്

  • Share this:
   ന്യൂഡല്‍ഹി: 2021ല്‍ രാജ്യത്ത് 20.2 കോടി സ്പാം കോളുകള്‍ വന്നതിന് പിന്നില്‍ ഒരു നമ്പറാണെന്ന് ട്രൂ കോളര്‍ ആപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. പ്രതിദിനം 6.6 ലക്ഷം തവണയാണ് ഈ നമ്പറില്‍ നിന്ന് സ്പാം കോളുകള്‍ വന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നെങ്കിലും ഉടമയുടെ വിവരങ്ങള്‍ ട്രൂകോളര്‍ പുറത്ത് വിട്ടിട്ടില്ല.

   സ്പാം കോള്‍ നിരയില്‍ 2020ല്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാമതായി നില്‍ക്കുന്നത്. പ്രത്യേക സോഫ്ട് വെയറുകള്‍ ഉപയോഗിച്ചാണ് ഓട്ടമേറ്റഡ്/ ക്ലൗഡ് ടെലിഫോണിക് രീതിയിലൂടെയാണ് കുറഞ്ഞ സമയത്ത് അസംഖ്യം കോളുകള്‍ സാധ്യമാകുന്നത്.

   ഇന്ത്യയില്‍ ഒരാള്‍ക്ക് പ്രതിമാസം ശരാശരി പതിനാറിലധികം സ്പാം കോളുകള്‍ വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബറില്‍ മാത്രം 380 കോടി സ്പാം കോളുകള്‍ ഇന്ത്യയിലുണ്ടായിരുന്നു.

   ലോകമാകെ കഴിഞ്ഞ ഒരു വര്‍ഷത്തെ 3779.99 കോടി സ്പാം കോളുകളും 18,200 കോടി സ്പാം എസ്.എം.എസുകളുമുണ്ടായെന്നും ട്രൂകോളര്‍ ചൂണ്ടിക്കാട്ടി.

   സ്പാം കോളുകളില്‍ 93.5% കോളുകളും സെയില്‍സ്, ടെലി മാര്‍ക്കറ്റിങ് എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. തട്ടിപ്പു കോളുകള്‍ 1.4% ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

   KYC തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നാവശ്യപ്പെട്ടാണ് ഏറ്റവുമധികം കോളുകള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
   Published by:Karthika M
   First published: