മുംബൈ: കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്കൂട്ടറുകള്(Electric Scooter) കത്തിനശിച്ചു. 40 സ്കൂട്ടറുകളുമായി പോയ കണ്ടെയ്നറിനുള്ളിലാണ് തീപിടിച്ചത്(Fire). ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്കൂട്ടറുകള്. ഏപ്രില്‍ ഒന്‍പതിനാണ് സംഭവം നടന്നത്. നാസിക്കിലെ ഫാക്ടറിയില്‍ നിന്നുള്ള സ്കൂട്ടറുകള് കണ്ടെയ്നറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കണ്ടെയ്നറിനകത്ത് നിന്ന് പുകവന്നതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തീപിടിച്ച വിവരം മനസ്സിലായത്. കണ്ടെയ്നറിന്റെ മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. അഗ്നിസുരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വൈദ്യുത സ്കൂട്ടറിന് തീപിടിക്കുന്നസംഭവം അടുത്തിടെ കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മൂന്നുസംഭവങ്ങളാണ് ചെന്നൈയിലുണ്ടായത്. കഴിഞ്ഞാഴ്ച പുനെയില്‍ ലോഹെഗാവ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഓല എസ്1 പ്രോ സ്കൂട്ടറിന് തീപിടിച്ചിരുന്നു.
Also Read-Viral Video |ആദ്യം പുക; പിന്നാലെ തീപടര്‍ന്ന് കത്തിനശിച്ച് ഒല സ്കൂട്ടര്‍; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി പൂനെയില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറയുന്നു. Train Tragedy| ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ പാളത്തില്‍ ഇറങ്ങിനിന്ന ഏഴു പേര്‍ക്ക് ദാരുണാന്ത്യം ആന്ധ്ര ശ്രീകാകുളം ബട്വയില് ട്രെയിനിടിച്ച് 7 പേര് മരിച്ചു(Death). ഗുവാഹത്തി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരാണ് കോണാര്‍ക് എക്സ്പ്രസ് ഇടിച്ച് മരിച്ചത്. ട്രെയിന്‍ സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Electric Scooter | കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 സ്കൂട്ടറുകള് കത്തിനശിച്ചു
പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ വിശ്വാസത്തിന്റെ പ്രതീകം; അദ്ദേഹം പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതിൽ സന്തോഷം: രാഷ്ട്രപതി ദ്രൗപതി മുർമു
യുപിയില്‍ 129 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യത്തീംഖാനയ്ക്കെതിരേ ലൈസന്‍സില്ലെന്ന് കേസ്
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ സ്ട്രോക്ക്? YSR തെലങ്കാന അധ്യക്ഷ ശർമിള കൂടിക്കാഴ്ച; കോൺഗ്രസുമായി സഖ്യമെന്ന് സൂചന
കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരിൽ ഏറ്റവും ധനികൻ ഡി.കെ ശിവകുമാർ; ആസ്തി 1414 കോടി
മൈസൂരുവിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ 10 പേർ മരിച്ചു