വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ആയി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഉദ്ഘാടന
ചടങ്ങിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. പതിമൂന്ന് വനിതകൾ ഉൾപ്പെടെ 20 പേരാണ് ബൈഡന്റെ
സംഘത്തിൽ സുപ്രധാന പദവികളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഒരു ശതമാനം മാത്രമുള്ള
സമൂഹം ഭരണത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ വരുന്നത് ഇന്ത്യൻ - അമേരിക്കൻ സമൂഹത്തിന് വലിയ നേട്ടമാണ്.
ഇതിൽ 17 പേർ വൈറ്റ് ഹൗസ് കോംപ്ലക്സിന്റെ ഭാഗമാകും.
അമേരിക്കൻ ഐക്യനാടുകളുടെ നാൽപത്തിയാറാമാത് പ്രസിഡന്റ് ആയാണ് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഇത്തവണത്തെ സത്യപ്രതിജ്ഞ ഉദ്ഘാടനച്ചടങ്ങ് പല കാരണങ്ങൾ കൊണ്ട് വ്യത്യസ്തമാണ്.
ഇത് ആദ്യമായാണ് ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആകുന്നത്. ആദ്യത്തെ സ്ത്രീ എന്നതിനേക്കാൾ ഇന്ത്യൻ വംശജയായ ആദ്യത്തെ വൈസ് പ്രസിഡന്റ് എന്ന പ്രത്യേകതയും, ആഫ്രിക്കൻ അമേരിക്കൻ വംശജയായ ആദ്യത്തെ വൈസ് പ്രസിഡന്റ് എന്ന പ്രത്യേകതയും കമല ഹാരിസിന് സ്വന്തമാണ്.

ഇതാദ്യയാണ് ഇത്രയധികം ഇന്ത്യൻ - അമേരിക്കൻ വംശജർ ഉദ്ഘാടനത്തിനു മുമ്പു തന്നെ പ്രസിഡന്റ് ഭരണത്തിന്റെ ഭാഗമാകുന്നത്. യു എസ് പ്രസിഡന്റിന്റെ സംഘത്തിലുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ നീര ടണ്ഠൻ ആണ് ഒന്നാമത്.
വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ ആയാണ് നീര ടണ്ഠൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. യു എസ് സർജൻ ജനറലായി ഡോ വിവേക് മൂർത്തിയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
വനിത ഗുപ്തയെ അസോസിയേറ്റ് അറ്റോർണി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആയും നാമനിർദ്ദേശം ചെയ്തു.
മുൻപ് വിദേശകാര്യ സേവനരംഗത്ത് ഉണ്ടായിരുന്ന ഉസ്ര സേയയെ സിവിലിയൻ, സെക്യൂരിറ്റ്, ഡെമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി ആയി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
പ്രഥമവനിത ജിൽ ബൈഡന്റെ പോളിസ് ഡയറക്ടർ ആയി മാലാ അഡിഗയും പ്രഥമവനിതയുടെ ഓഫീസിലെ ഡിജിറ്റൽ ഡയറക്ടറായി ഗരിമ വെർമയും ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രിന സിംഗും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇത് ആദ്യമായി കശ്മീരിൽ വേരുകളുള്ള രണ്ടു പേരും യു എസ് പ്രസിഡന്റിന്റെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നു. വൈറ്റ് ഹൗസ് ഓഫീസിലെ ഡിജിറ്റൽ സ്ട്രാടജി പാർട്ണർഷിപ്പ് മാനേജർ ആയി ഐഷ ഷായും വൈറ്റ് ഹൗസിലെ യു എസ് നാഷണൽ ഇക്കോണമിക് കൗൺസിലിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി സമീറ ഫാസിലിയും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഭാരത് രാമമൂർത്തിയാണ് വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിലിലെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടർ. ഒബാമ ഭരണകാലത്ത് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന ഗൗതം രാഘവൻ ഇത്തവണ തിരികെ വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തിയിട്ടുണ്ട്. പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ആയാണ് ഗൗതം രാഘവൻ ഇത്തവണ എത്തിയിരിക്കുന്നത്. വിനയ് റെഡ്ഡിയാണ് ബൈഡൻ സംഘത്തിലെ മറ്റൊരു ഇന്ത്യൻ വംശജൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.