ട്രെയിനിൽ നിന്ന് ഭക്ഷണം കഴിച്ച 20 യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധ
ട്രെയിനിൽ നിന്ന് ഭക്ഷണം കഴിച്ച 20 യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധ
റെയിൽവെ നൽകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ ഉണ്ടായ ഇരുപതോളം യാത്രക്കാർക്ക് ഗോമോഹ് സ്റ്റേഷനിൽ ചികിത്സ നൽകിയെന്ന് റെയിൽവെ വക്താവ് അറിയിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.
ന്യൂഡൽഹി: ഡൽഹി - ഭുവനേശ്വർ രാജധാനി ട്രെയിനിൽ ഭക്ഷ്യവിഷബാധ. ട്രെയിനിലെ ഭക്ഷണം കഴിച്ച 20 യാത്രക്കാർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ചയാണ് സംഭവം.
റെയിൽവെ നൽകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ ഉണ്ടായ ഇരുപതോളം യാത്രക്കാർക്ക് ഗോമോഹ് സ്റ്റേഷനിൽ ചികിത്സ നൽകിയെന്ന് റെയിൽവെ വക്താവ് അറിയിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.
ബോക്കാറോയിലും ഡോക്ടർ യാത്രക്കാരെ പരിശോധിച്ചുവെന്നും മുൻകരുതലെന്നോണം അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്നും റെയിൽവെ വ്യക്തമാക്കി.
ടാറ്റാ നഗറിലും ഡോക്ടർ യാത്രക്കാരെ പരിശോധിക്കും. യാത്രക്കാരെല്ലാം സുഖമായിരിക്കുന്നു. ആരുടെയും യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പാൻട്രി കാറിൽ പരിശോധന നടത്തിയിട്ടുണ്ട്. ഫുഡ് സാംപിൾ പരിശോധിക്കും- റെയിൽവെ വക്താവ് പറഞ്ഞു.
ഭക്ഷ്യ വിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ഭക്ഷണത്തിന്റെ സാംപിൾ റെയിൽവെ ശേഖരിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.