നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒ.പി രവീന്ദ്രനാഥ് : രണ്ടുപതിറ്റാണ്ടിനു ശേഷം കേന്ദ്ര മന്ത്രിസഭയിലെത്തുന്ന AIADMK പ്രതിനിധി

  ഒ.പി രവീന്ദ്രനാഥ് : രണ്ടുപതിറ്റാണ്ടിനു ശേഷം കേന്ദ്ര മന്ത്രിസഭയിലെത്തുന്ന AIADMK പ്രതിനിധി

  തമിഴ്നാട് ഉപമുഖ്യമന്ത്രിയായ ഒ.പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്.

  EPS-OPS

  EPS-OPS

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും രണ്ട് പതിറ്റാണ്ടിന് ശേഷം പാർട്ടി പ്രതിനിധിയായി ഒരാളെ കേന്ദ്രമന്ത്രിസഭയിലെത്തിക്കാൻ ഒരുങ്ങുകയാണ് AIADMK.

   പാർട്ടിയുടെ ഏക എംപിയായ ഒ.പി.രവീന്ദ്രനാഥിനാണ് നരേന്ദ്ര മോദിയുടെ രണ്ടാം കാബിനറ്റിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കെത്താൻ അറിയിച്ചു കൊണ്ടുള്ള ഫോൺകോൾ രവീന്ദ്രനാഥിനെ തേടിയെത്തുന്നത്.

   Also Read-സത്യപ്രതിജ്ഞാ ദിനത്തിൽ പ്രഖ്യാപനങ്ങളുമായി ജഗൻ; മുതിർന്ന പൗരൻമാർക്ക് മാസം 3000 രൂപ പെൻഷൻ, അഴിമതിരഹിത ഭരണം ഉറപ്പ്

   അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് കൊണ്ടാണ് തനിക്ക് ലഭിച്ച അംഗീകാരത്തിൽ രവീന്ദ്രനാഥ് പ്രതികരിച്ചത്.എല്ലാം അമ്മയുടെ അനുഗ്രഹം അത് മാത്രമെ ഇപ്പോൾ പറയാനാകൂ എന്നായിരുന്നു പ്രതികരണം. തമിഴ്നാട്ടിലെ തേനി മണ്ഡലത്തിൽ നിന്ന് 53000ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രവീന്ദ്രനാഥ് വിജയിച്ചത്. തമിഴ്നാട്ടിൽ നിന്ന് വിജയിച്ച ഏക എൻഡിഎ സ്ഥാനാർഥി കൂടിയാണ് അദ്ദേഹം.

   Also Read-Modi 2.0: ഉച്ചയ്ക്ക് ഒരുമണിവരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണം ലഭിച്ചവർ ഇവരാണ്

   കേന്ദ്രമന്ത്രിസഭയിലേക്ക് തമിഴ്നാട്ടിൽ നിന്ന് രണ്ട് പേരുകളായിരുന്നു ഉയർന്ന് കേട്ടത്. ഒ.പി.രവീന്ദ്രനാഥും എഐഎഡിഎംകെയുടെ രാജ്യസഭാ എംപിയുമായ വൈതിലിംഗവും തമ്മിൽ ആയിരുന്നു. ഒപിഎസ് ക്യാംപ് രവീന്ദ്രനാഥിനായി നിലകൊണ്ടപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനുകൂലികൾ വൈത്തിലിംഗത്തിനാണ് പിന്തുണ നൽകിയത്.

   First published:
   )}