മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ; കോവിഡിനെ തടയാൻ പിഴ തുക ഉയർത്തി ഡൽഹി സർക്കാർ

ഇതുവരെ 500 രൂപയായിരുന്നു പിഴയെങ്കിൽ ഇനിയും മാസ്ക് ധരിക്കാത്തവർക്ക് 2000 രൂപയാകും പിഴയെന്ന് മുഖ്യമന്ത്രി

News18 Malayalam
Updated: November 19, 2020, 6:26 PM IST
മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ; കോവിഡിനെ തടയാൻ പിഴ തുക ഉയർത്തി ഡൽഹി സർക്കാർ
News18
  • Share this:
രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ തുക ഉയർത്താൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ഇതുവരെ 500 രൂപയായിരുന്നു പിഴയെങ്കിൽ ഇനിയും മാസ്ക് ധരിക്കാത്തവർക്ക് 2000 രൂപയാകും പിഴയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

കൂടാതെ ഡൽഹിയിലെ പൊതു സ്ഥലങ്ങളിലെല്ലാം മാസ്ക് വിതരണം ചെയ്യാൻ എല്ലാ സന്നദ്ധ സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചു. മാസ്ക് ധരിക്കുന്നതിൽ പലരും അശ്രദ്ധ കാട്ടുന്നുണ്ടെന്നും ദീപാവലി സമയങ്ങളിൽ പലരും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആഘോഷങ്ങൾ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read ഇല്ല, മറന്നിട്ടില്ല; ഉരുക്കുവനിതയുടെ നൂറ്റിമൂന്നാം ജന്മദിനം ഓർത്ത് ഉമ്മൻ ചാണ്ടി

കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ സർക്കാർ ആശുപത്രികളിൽ 663 ഉം കേന്ദ്ര നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ 750 ഉം അടക്കം 1400 ഐസിയു കിടക്കകൾ ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള കിടക്കകളുടെ എണ്ണം ഇന്നുമുതൽ 50 ശതമാനത്തിൽ നിന്ന് 60 ആക്കി ഉയർത്തുമെന്നും ഒപ്പം സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by: user_49
First published: November 19, 2020, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading