HOME » NEWS » India » 2013 RAPE CASE JOURNALIST TARUN TEJPAL ACQUITTED

2013 ലെ ബലാത്സംഗ കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ വെറുതെ വിട്ടു

2013 ലാണ് തരുൺ തേജ്പാലിനെതിരെ ലൈംഗികാരോപണം ഉയർന്നത്

News18 Malayalam | news18-malayalam
Updated: May 21, 2021, 12:53 PM IST
2013 ലെ ബലാത്സംഗ കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ വെറുതെ വിട്ടു
File photo of Tarun Tejpal
  • Share this:
പനാജി: 2013 ലെ ബലാത്സംഗ കേസിൽ മധ്യമപ്രവർത്തകനും തെഹൽക മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിനെ ഗോവ ജില്ലാ കോടതി വെറുതെവിട്ടു. 2013 ലെ ഗോവയിലെ ആഢംബര ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് തരുൺ തേജ്പാൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

ന്യായത്തിന് വേണ്ടിയുള്ള ദീർഘമായ പോരാട്ടം എന്നാണ് തരുൺ തേജ്പാൽ വിധിയെ കുറിച്ച് പ്രതികരിച്ചത്. തനിക്കെതിരെയുള്ള ആരോപണം തരുൺ നിരന്തരം നിഷേധിച്ചിരുന്നു. 2013 ൽ തനിക്കെതിരെ സഹപ്രവർത്തക വ്യാജമായ ലൈംഗികാരോപണമാണ് ഉന്നയിച്ചത്. ഇന്ന് ബഹുമാനപ്പെട്ട വിചാണ കോടതി തന്നെ വെറുതെവിട്ടു. സാധാരണ ധൈര്യം അപൂർവമായിത്തീർന്ന ഭയാനകമായ ഒരു യുഗത്തിൽ, സത്യത്തിനൊപ്പം നിന്നതിന് താൻ ജഡ്ജി ക്ഷമ ജോഷിയോട് നന്ദി പറയുന്നുവെന്നും വിധിക്കു ശേഷം തരുൺ തേജ്പാൽ പറഞ്ഞു.

You may also like:Vengala Jayaram | മൃഗയ, ദേവാസുരം സിനിമകളുടെ ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു

കേസിൽ 2013 നവംബർ 30 നാണ് തരുൺ തേജ്‌പാൽ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ബലാത്സംഗം, ലൈംഗികാതിക്രമം അടക്കമുളള കുറ്റങ്ങളായിരുന്നു തരുണിനെതിരെ ചുമത്തിയത്. വിചാരണ പൂർത്തിയായ ശേഷം മൂന്നു തവണ കേസ് വിധി പറയാനായി മാറ്റിവച്ചിരുന്നു. പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു.

ഏപ്രിൽ 27 നായിരുന്നു കേസിൽ വിധി പറയേണ്ടിയിരുന്നത്. എന്നാൽ വിധി പറയുന്നത് കോടതി മേയ് 12 ലേക്ക് മാറ്റി. ബുധനാഴ്ച വിധി പറയുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവച്ചു.
Published by: Naseeba TC
First published: May 21, 2021, 12:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories