LokSabha Election 2019: പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ, 50% വിവിപാറ്റ് എണ്ണണം

22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

news18
Updated: May 21, 2019, 5:31 PM IST
LokSabha Election 2019: പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ, 50% വിവിപാറ്റ് എണ്ണണം
22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
  • News18
  • Last Updated: May 21, 2019, 5:31 PM IST
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു പകൽ കൂടി മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പ്രതിപക്ഷ പാർട്ടികൾ. 50 % വിവിപാറ്റ് എണ്ണണ്ണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള ആശങ്കയും തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.

പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ വിവിപാറ്റുകളുടെ എണ്ണം അന്തിമമമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ വീണ്ടും യോഗം ചേരുകയാണ്. വിവി പാറ്റുകളിലെ വോട്ടുകൾ എണ്ണിയതിനു ശേഷം വോട്ടിംഗ് മെഷീനിലെ വോട്ട് എണ്ണണ്ണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.

കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്: ടിക്കാറാം മീണ

വിവിപാറ്റുകൾ എണ്ണുന്ന കമ്മീഷൻ നടപടികളിൽ പാക പിഴയെന്നും പ്രതിപക്ഷം ആരോപിച്ചു. സാംപിൾ വിവിപാറ്റിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ മുഴുവൻ വിവിപാറ്റും എണ്ണണ്ണം. ഇക്കാര്യങ്ങൾ എല്ലാം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി. പൊരുത്തക്കേട് ഉണ്ടെങ്കിൽ വിവിപാറ്റുകളുടെ എണ്ണം അന്തിമമായി പരിഗണിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ലംഘിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികളെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. 22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

First published: May 21, 2019, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading