റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു . മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് അറിയിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുക്മ-ബിജാപുര്‍ അതിര്‍ത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം തുടർന്ന ഏറ്റുമുട്ടലിൽ പതിനഞ്ചിലധികം മാവോയിസ്റ്റുകൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
മാവോയിസ്റ്റുകൾ സുരക്ഷാ സേനയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും ആയുധങ്ങളും യൂണിഫോമുകളും ഉൾപ്പെടെയുള്ളവ തട്ടിയെടുത്തുത്തെന്നും റിപ്പോർട്ടുകളുണ്ട്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാൻ പ്രദേശത്ത് ആളില്ലാ ഏരിയൽ വെഹിക്കിൾ (യുഎവി) വിന്യസിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.