നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • POSITIVE NEWS| ഒമ്പത് മാസം ഗർഭിണിയായ സ്ത്രീക്ക് രക്തം നൽകാൻ രണ്ട് മണിക്കൂർ യാത്ര ചെയ്ത് എത്തിയ പെൺകുട്ടി

  POSITIVE NEWS| ഒമ്പത് മാസം ഗർഭിണിയായ സ്ത്രീക്ക് രക്തം നൽകാൻ രണ്ട് മണിക്കൂർ യാത്ര ചെയ്ത് എത്തിയ പെൺകുട്ടി

  ആദ്യമായാണ് 22 കാരിയായ പെൺകുട്ടി രക്തം ദാനം ചെയ്യുന്നത്. വാട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബസ് പിടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കോവിഡ് 19 മഹാമാരിയിൽ ആശങ്കയുണർത്തുന്ന വാർത്തകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണനിരക്കും വർധിക്കുന്നു. പരസ്പരം ചേർത്ത് പിടിച്ചു മനുഷ്യർ ഒന്നിച്ച് ഈ മഹാമാരിയെ നേരിടേണ്ട സാഹചര്യമാണ്. ദുഃഖരമായ വാർത്തകൾക്കിടയിൽ ആശ്വാസവും പ്രതീക്ഷകളും നൽകി അത്ഭുതപ്പെടുത്തുന്ന മനുഷ്യരെയാണ് ചുറ്റിലും കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം ഒരു വാർത്തയാണ് ഹൈദരാബാദിൽ നിന്നുമെത്തുന്നത്.

   ഹൈദരാബാദ് സ്വദേശിയായ രവാലി തിക്ക എന്ന 22 കാരിയാണ് ഗുരുതരാവസ്ഥയിലുള്ള ഗർഭിണിക്ക് രക്തം നൽകുന്നതിനായി രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് എത്തിയത്. ഒമ്പത് മാസം ഗർഭിണിയായ ജി വജീറയ്ക്ക് കോവിഡ് പോസിറ്റീവല്ല. എന്നാൽ യുവതിയുടെ ഭർത്താവ് ജി പ്രശാന്ത് കോവിഡ് ബാധിതനാണ്. അതിനാൽ തന്നെ ഭാര്യയ്ക്കൊപ്പം നിൽക്കാൻ പ്രശാന്തിന് സാധിക്കാത്ത അവസ്ഥയായി.

   ഇതിനിടയിൽ പൂർണഗർഭിണിയായ വജീറയുടെ ആരോഗ്യസ്ഥിതിയും മോശമായി. വജീറയുടെ ജീവൻ നിലനിർത്താൻ രക്തം അതാവശ്യമാണെന്ന ഘട്ടത്തിൽ നിരവധി ബ്ലഡ് ബാങ്കുകളെ സമീപിച്ചെങ്കിലും ഇവിടെ നിന്നൊന്നും രക്തം ലഭിച്ചില്ല. ഇതോടെ ഭർത്താവ് വാട്സ് ആപ് ഗ്രൂപ്പുകൾ വഴി രക്തം ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ ഫോർവേഡ് ചെയ്ത് കിട്ടിയ സന്ദേശം കണ്ടാണ് രവാലി ഗർഭിണിയെ സഹായിക്കാൻ പുറപ്പെട്ടത്.

   You may also like:'നിങ്ങൾ തനിച്ചല്ല': ഐസിയുവിന് പുറത്ത് രോഗികൾക്ക് പാട്ടുപാടിക്കൊടുത്ത് നഴ്സ്

   രവാലിയുടെ താമസ സ്ഥലത്ത് നിന്നും രണ്ട് മണിക്കൂറിലധികം അകലെയുള്ള മുലുഗു എന്ന സ്ഥലത്തുള്ള ആശുപത്രിയിലായിരുന്നു ഗർഭിണിയുണ്ടായിരുന്നത്. വാട്സ് അപ്പിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് പുറപ്പെടാൻ രവാലി തീരുമാനിക്കുകയായിരുന്നു. എന്നാൽ മകളുടെ തീരുമാനം ആദ്യം അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറായില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അറിയാത്ത സ്ഥലത്തേക്ക് മകളെ അയക്കുന്നതിലുള്ള ആശങ്കയായിരുന്നു മാതാപിതാക്കൾക്ക്. ഒടുവിൽ മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി രവാലി ബസ്സിൽ യാത്ര തിരിച്ചു.

   You may also like:മിഷൻ ഓക്സിജൻ: ഡൽഹിയിൽ ഓക്സിജൻ കോൺസെൻട്രേറ്റേഴ്സിനായി 13 കോടി രൂപ സമാഹരിച്ച് സംരംഭകർ

   ആദ്യമായാണ് രവാലി രക്തം നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. ആശുപത്രിയിൽ എത്തി ഗർഭിണിക്ക് രക്തം നൽകി സന്തോഷത്തോടെ രവാലി വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

   ആശങ്ക നിറഞ്ഞ കാലത്ത് ഇത്തരം വാർത്തകളാണ് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്. സമാനമായ സംഭവം ജാർഖണ്ഡിൽ നിന്നും റിപ്പോർച്ച് ചെയ്തിരുന്നു. 38 കരനായ യുവാവ് കോവിഡ് പോസിറ്റീവായ സുഹൃത്തിന് വേണ്ടി ഓക്സിജന് സിലിണ്ടറുമായി യാത്ര ചെയ്തത് 1400 കിലോമീറ്ററാണ്. ഉത്തർപ്രദേശിലെ നോയിഡയിൽ കോവിഡ് ബാധിതനായ സുഹൃത്തിന് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ 1400 കിലോമീറ്റർ താണ്ടി ഓക്സിജൻ സിലിണ്ടറുമായി ഇയാൾ എത്തിയത്.
   Published by:Naseeba TC
   First published: