ഗ്രേറ്റർ നോയിഡ: തോക്ക് പിടിച്ച് സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യുവാവ് മരിച്ചു. യുപി ഗ്രേറ്റർ നോയിഡ സ്വദേശിയായ സൗരഭ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. സുഹൃത്തുമൊത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.'നിറത്തോക്കുമായി സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് ഒരാൾക്ക് പരിക്കേറ്റു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. ചികിത്സയിലിരിക്കെ അയാൾ മരിക്കുകയും ചെയ്തു. ഇതൊരു അപകടമരണമാണ്' എന്നാണ് ഗൗതം ബുദ്ധനഗർ എഡിസിപി അങ്കുർ അഗര്‍വാൾ അറിയിച്ചത്.
മരിച്ച സൗരഭും സുഹൃത്തായ നകുലും ഒരു സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിന് പോകുന്നതിനായി മറ്റൊരു സുഹൃത്തിനെ ഒപ്പം കൂട്ടാനാണ് കാറിൽ പുറപ്പെട്ടത്. പകുതി വഴിയ്ക്ക് വാഹനം നിർത്തിയ സൗരഭ് ഒരു തോക്ക് പുറത്തെടുത്ത് അതും കയ്യിലേന്തി സെൽഫിയെടുക്കാൻ ആരംഭിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് നിറത്തോക്കാണെന്ന കാര്യം യുവാവിന് അറിയുമായിരുന്നില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. തോക്കിന്‍റെ സേഫ്റ്റി വാൽവും ഓപ്പൺ ആയിരുന്നതിനാൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. നെഞ്ചിന് സമീപത്തായി വെടിയേറ്റ സൗരഭിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
You may also like:കർണാടകയിൽ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്: ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു [NEWS]'ശിവശങ്കർ അറസ്റ്റിലായ ദിവസം എന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടു'; ആരോപണവുമായി കുമ്മനം രാജശേഖരൻ [NEWS] By Poll Result 2020 | നിർണായക ഉപതെരഞ്ഞെടുപ്പ് ഫലം; തെരഞ്ഞെടുപ്പ് നടന്നത് 56 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും [NEWS]
ഇയാളുടെ സുഹൃത്തായ നകുലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. അപകടമരണമാണെന്നും അസ്വാഭാവികമായി ഒന്നും ഇല്ലെന്നുമാണ് പൊലീസ് അറിയിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഒരു പ്രോപ്പർട്ടി ഇടപാടുകാരനാണ് സൗരഭിന്‍റെ അച്ഛന്‍റെ. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ലൈസൻസ് ഉണ്ടായിരുന്നില്ല. തോക്ക് സൗരഭിന്‍റെ പക്കൽ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.