• HOME
  • »
  • NEWS
  • »
  • india
  • »
  • YouTube Channel | രാജ്യവിരുദ്ധ ഉള്ളടക്കത്തിന്റെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ 22 യൂട്യൂബ് ചാനലുകള്‍ ഏതൊക്കെ?

YouTube Channel | രാജ്യവിരുദ്ധ ഉള്ളടക്കത്തിന്റെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ 22 യൂട്യൂബ് ചാനലുകള്‍ ഏതൊക്കെ?

22 യൂട്യൂബ് ചാനലുകള്‍ക്കൊപ്പം മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാര്‍ത്താ വെബ്സൈറ്റും നിരോധിച്ചതായി പിഐബി അറിയിച്ചു.

  • Share this:
    ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ക്ക് (YouTube Channels) കേന്ദ്രസര്‍ക്കാര്‍ (Central Government) വിലക്കേര്‍പ്പെടുത്തി. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വിലക്ക്. 2021ലെ പുതിയ ഐടി നിയമങ്ങള്‍ (2021 IT Rules) പ്രകാരം ഇതാദ്യമായാണ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    22 യൂട്യൂബ് ചാനലുകള്‍ക്കൊപ്പം മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാര്‍ത്താ വെബ്സൈറ്റും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചതായി പിഐബി അറിയിച്ചു. ഈ ചാനലുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനായി ടെലിവിഷൻ ന്യൂസ് ചാനലുകളുടെ ലോഗോകള്‍ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. നിരോധിച്ച യൂട്യൂബ് ചാനലുകള്‍ക്ക് 260 കോടിയിലധികം വ്യൂവേഴ്സ് ഉണ്ടായിരുന്നു.

    ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മു കാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും കണ്ടെത്തി.

    Also Read-Youtube channel | രാജ്യവിരുദ്ധ ഉള്ളടക്കം; 22 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

    ''2021ലെ ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍, മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവ നിരോധിക്കാന്‍ ഉത്തരവിട്ടു'', പ്രസ്താവനയില്‍ പറയുന്നു.

    വിലക്കിയ യൂട്യൂബ് ചാനലുകൾ

    ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍
    ARP News (ആകെ വ്യൂസ്: 4,40,68,652)
    AOP News (ആകെ വ്യൂസ്: 74,04,673)
    LDC News (4,72,000 സബ്‌സ്‌ക്രൈബര്‍മാരും 6,46,96,730 വ്യൂസും)
    SarkariBabu (2,44,000 സബ്‌സ്‌ക്രൈബര്‍മാരും 4,40,14,435 വ്യൂസും)
    SS ZONE Hindi (ആകെ വ്യൂസ്: 5,28,17,274)
    Smart News (ആകെ വ്യൂസ്: 13,07,34,161)
    News23Hindi (ആകെ വ്യൂസ്: 18,72,35,234)
    Online Khabar (ആകെ വ്യൂസ്: 4,16,00,442)
    DP news (ആകെ വ്യൂസ്: 11,99,224)
    PKB News (ആകെ വ്യൂസ്: 2,97,71,721)
    KisanTak (ആകെ വ്യൂസ്: 36,54,327)
    Borana News (ആകെ വ്യൂസ്: 2,46,53,931)
    Sarkari News Update (ആകെ വ്യൂസ്: 2,05,05,161)
    Bharat Mausam (2,95,000 സബസ്‌ക്രൈബര്‍മാരും 7,04,14,480 വ്യൂസും)
    RJ ZONE 6 (ആകെ വ്യൂസ്: 12,44,07,625)
    Exam Report (ആകെ വ്യൂസ്: 3,43,72,553)
    Digi Gurukul (ആകെ വ്യൂസ്: 10,95,22,595)
    दिनभरकीखबरें (ആകെ വ്യൂസ്: 23,69,305)

    പാകിസ്ഥാനിൽ നിന്നുള്ള യൂട്യൂബ് ചാനലുകള്‍
    DuniyaMeryAagy (4,28,000 സബ്‌സ്‌ക്രൈബര്‍മാരും 11,29,96,047 വ്യൂസും)
    Ghulam NabiMadni (ആകെ കാഴ്ചക്കാര്‍: 37,90,109)
    HAQEEQAT TV (40,90,000 സബ്‌സ്‌ക്രൈബര്‍മാരും 1,46,84,10,797 വ്യൂസും)
    HAQEEQAT TV 2.0 (3,03,000 സബ്‌സ്‌ക്രൈബര്‍മാരും 37,542,059 വ്യൂസും)
    Published by:Jayesh Krishnan
    First published: